‘പൂച്ചക്ക് ആര് മണികെട്ടും’ എന്ന ചോദ്യവുമായി വാ
പൊളിച്ച് ആലോചിച്ചു നില്‍ക്കാതെ, തക്ക സമയത്ത് ഉത്തരവാദപെട്ടവര്‍ ‘പൂച്ചക്ക് മണി കെട്ടി’ എന്നത് തന്നെയല്ലേ സത്യം.
ഇത് നിഷേധിക്കുന്നവര്‍ വല്ല പിണറായി സഖാവിനെയും പോലുള്ളവര്‍ മാത്രമേ കാണൂ.
അദ്ധേഹത്തിന്റെ കാഴ്ചപ്പാട് “തീവ്രവാദികള്‍, അവര്‍ക്ക് ദയ തോന്നിയതുകൊണ്ട് മാത്രം വിട്ടയച്ചത് ആണ്
നഴ്സ്മാരെ” എന്നത്രേ. പരിതാപകരം അല്ലാതെന്തുപറയാന്‍. ഇന്ത്യാ മഹാരാജ്യത്തിന്
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു
വിദേശകാര്യ വകുപ്പ് ഉണ്ടെന്നും അതില്‍ നമ്മള് എല്ലാം നികുതി കൊടുക്കുന്ന പണം
കൊണ്ട് ശമ്പളം കൊടുത്തു പുലര്‍ത്തുന്ന മിടുക്കരായ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും സഖാവ്
മറക്കാമോ ? മോഡിയെയും സുഷമാസ്വരാജിനെയും എതിര്‍ക്കാന്‍ ഇത്രയും വിലകുറഞ്ഞ മാര്‍ഗം
ആകാമോ സഖാവേ ?
ഇനി സഖാവ് ലക്ഷ്യം വച്ചത് ഉമ്മന്‍ ചാണ്ടിയെ ആണ് എങ്കില്‍ അത് വ്യക്തമായി പറയണമായിരുന്നു .
കാരണം അതില്‍ ഒരു കാര്യം ഇല്ലാതില്ല എന്ന് സംഭവം നന്നായി ശ്രദ്ധിച്ച
സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. നഴ്സ്മാര് വിളിച്ച ഫോണ്‍കോളുകളിലെ
വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ്
അധികൃതര്‍ക്ക് സമയാസമയം കൈമാറുകയും ബന്ധപെട്ട മന്ത്രി സുഷമാസ്വരാജിനെ അടുപ്പിച്ച്
കാണുകയും ചെയ്യുക എന്നത് മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി എന്ന് മനസ്സില്ലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി
. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ചെയ്ത ‘മണികെട്ടല്‍’ സുരക്ഷാകാരണങ്ങളാല്‍
വെളിപ്പെടുത്തുന്നില്ല എന്ന് വിദേശകാര്യ വകുപ്പിന്റെ സൌമ്യനായ വക്താവ് സയ്യദ്
അക്ബറുധീന് പറഞ്ഞു നിറുത്തിയിടത്താണ് ഉമ്മന്‍ ചാണ്ടി അനുയായികള്‍ തങ്ങളുടെ
നേതാവിന്റെ അപധാനങ്ങള്‍ അശേഷം മാന്യത ഇല്ലാതെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.
കോട്ടയം മാധ്യമങ്ങളും വ്യക്തികളും
എന്തൊക്കെയാണ് പ്രചരിപ്പിച്ചത് ? മുഖ്യമന്ത്രി ആണ് ഇതില്‍ എല്ലാമെല്ലാം ആയി പ്രവര്‍ത്തിച്ചത്
അത്രേ! പ്രധാനമന്ത്രി ആവാന്‍ മോഡിയെക്കാള്‍ യോഗ്യന്‍ ചാണ്ടി തന്നെ എന്നുവരെ എത്തി
ചിലരുടെ വീരവാദം ! അവസാനഘട്ടത്തില്‍
വിമാനം ഇര്‍ബില്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ പറ്റിയത് പോലും സാക്ഷാല്‍ ശ്രീ ഉമ്മന്‍
ഇടപെട്ടത് കൊണ്ടാണ് അത്രേ !! പോരെ പൂരം. ( മനോരമയിലെ ഈ ‘ഉമ്മന്‍ വിജയം ആട്ടകഥാ
റിപ്പോര്‍ട്ട്’ വായിച്ചപ്പോള്‍ തോന്നിയ അറപ്പ് ആണ് ഒരു സാധാരണ പ്രവാസിയായ ഈ
എളിയവന് ഈ പോസ്റ്റ് ഇടാന്‍ പോലും കാരണം )
നഴ്സ്മാരില്‍
ചിലരുടെ ഫോണ്‍കോളുകള്‍ ഉദ്ദരിച്ച്കൊണ്ടും മറ്റും മലയാളദ്രിശ്യമാധ്യമങ്ങള് നടത്തിയ റിപ്പോര്‍ട്ടിങ് നഴ്സ്മാരുടെ ബന്ധുക്കളെ മാത്രമല്ല
ലോകമെമ്പാടുമുള്ള മലയാളികളെ ആകെ തന്നെ കടുത്ത കടുത്ത ആശങ്കയില്‍ ആഴ്ത്തുന്ന
തരത്തിലുള്ളതായിരുന്നു എന്ന് പറയാതെ വയ്യ .
'അങ്ങാടി എന്തെന്ന് അറിയാത്ത ആടിനെ' പോലെ 46 പേരിലെ ഒരു നഴ്സ് വിളിച്ച്പറഞ്ഞത്
“തീവ്രവാദികള്‍ ഞങ്ങളോട് കാണിക്കുന്ന താല്പര്യം പോലും ഇന്ത്യാ ഗവണ്മെന്റ്
കാണികുന്നില്ല” എന്നാണ് . അത് അങ്ങനെ
തന്നെ പ്രക്ഷേപണം ചെയ്ത് അറമാദിക്കുന്നതും ഒരു ചാനലില്‍ കണ്ടു. ഇന്ത്യാഗവണ്മെന്റ്
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറക്കിയ 'ഇറാഖിലേക്ക്പോകരുത്' എന്ന നിര്‍ദേശം ലംഘിച്ച് ഇറാക്കില്‍ പോയ നഴ്സ്മാഡം,
ഇങ്ങനെയൊക്കെ അന്ധമായി അങ്ങ് തട്ടി വിടാമോ
എന്നായിരിക്കും ഭൂരിഭാഗം പ്രേക്ഷകര്‍ക്കും
ഇതുകണ്ടപ്പോള്‍ തോന്നിയീട്ടുണ്ടാവുക.
എന്തായാലും സത്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ
പുറത്ത് വന്നല്ലേ പറ്റൂ . സംഭവം പ്രധാനമന്ത്രിയുടെ രാജ്യസുരക്ഷാഉപദേഷ്ടാവ് അജിത്
ഗോയല്‍, രഹസ്യാന്വേഷണവിഭാഗം(IB) തലവന്‍ സയ്യിദ് ആസിഫ് ഇബ്രാഹിം, RAW
ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇറാക്കില്‍ സദ്ദാം കാലഘട്ടത്തില്‍
ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടാവുകയും അതേസമയം
ഇപ്പോളത്തെ വിമതരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ചിലരുമൊക്കെആയി (
ഇപ്പോളത്തെ ഇറാഖ് ഭരണനേതൃത്വത്തോട് ഇടപെടാതെ )
ബന്ധപെട്ടും സ്വാധീനം ചെലുത്തിയും മറ്റുമൊക്കെ
ആയി ചെയ്ത വിശദമായ രഹസ്യ പദ്ധധി ആണ് എന്ന് പതുക്കെ പതുക്കെ അനൌപചാരികമായി പുറത്ത്
വന്നുകൊണ്ടിരിക്കുക ആണ്. ഇതിന്റെ തുടര്‍ച്ച എന്നോണം അപകട മേഘലയില്‍ നിന്ന് നൂറുകണക്കിന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്തയും നാം കണ്ടു .
“നഴ്സ്മാരെ
വെറുത വിട്ടവരെ നമ്മള് തീവ്രവാദി, തീവ്രവാദി എന്ന് വിളിച്ചുകൊണ്ടിരിക്കരുത്” എന്ന്,
നഴ്സ് വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ പ്രതിപക്ഷ നേതാവ് വി സ്
പറഞ്ഞ കാര്യം കുറെ പേരെ
ചൊടിപ്പിച്ചതായതാണ് സാമൂഹ്യ മാധ്യമങ്ങളില്‍
നിന്നും മനസ്സിലായത്. തീവ്രവാദികളെ വി സ്
ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇക്കൂട്ടരുടെ ആക്ഷേപം.
ഷിയാ-സുന്നി വംശീയ സംഘട്ടനങ്ങള്‍ കൊണ്ട് വീര്‍പ്പ്
മുട്ടുന്ന ഇറാക്കില്‍ പെട്ടുപോയ നഴ്സ്മാരെ തിരികെ കൊണ്ടുപോരാന്‍ നമ്മുടെ
വിദേശകാര്യഉദ്യോഗസ്ഥര് ഇടപെട്ടപ്പോള്‍, ഒരു വ്യവസ്ഥാപിത രാഷ്ട്രത്തിലെ സായുധ സേന
എന്നപോലെ തന്നെയാണ് അവര്‍ കൈകാര്യം ചെയ്തത് എന്ന് നമുക്കൊക്കെ മനസ്സിലായ ഒരു കേവല സത്യം
അല്ലേ ? അപ്പോള്‍ പിന്നെ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തീവ്രവാദികള്‍ക്ക്
എതിരെ ഒട്ടും വിട്ടുവീഴ്ച ഇല്ലാത്ത സമീപനം
എടുത്ത വി സിനെ തീവ്രവാദവിരുദ്ധത
പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കടുത്ത ബാലിശത അല്ലാതെ എന്താണ്. അന്ന് ഒരു
പ്രാവശ്യം സംസ്ഥാന INTELIGENCE റിപ്പോര്‍ട്ട്
പുറത്ത് വിട്ടുകൊണ്ട് “തീവ്രവാദികള്‍ക്ക് മുപ്പതു കൊല്ലം കൊണ്ട് കേരളത്തെ ഒരു
ഇസ്ലാമിക സ്റ്റേറ്റ് ആക്കുവാന് പദ്ധതി എന്ന്” തുറന്നുപറഞ്ഞ് അത്തരം HIDDEN AGENDA യുടെ മുനയൊടിക്കാന്‍ ധീരത കാട്ടിയ ജനകീയകമ്മുനിസ്റ്റ് നേതാവായ വി സ്
എന്ന വന്ദ്യവയോധികനെ തീവ്രവാദവിരുദ്ധത പടിപ്പിക്കുന്നവര്‍ക്ക് ഒരു “നല്ല നമസ്കാരം”
അല്ലാതെ എന്തുപറയാന്‍ .
അവസാനമായി ഒരു
കൊച്ചു ചരിത്രം കൂടെ. ദശകങ്ങള്‍ക്കു മുമ്പ് ഇന്ത്യാ-പാക് യുദ്ധം ഉണ്ടായപ്പോള്‍ ഗള്‍ഫിലെ
മറ്റെല്ലാ രാജ്യങ്ങളും അന്ധമായി പാക്ക് പക്ഷം പിടിച്ച്കൊണ്ട് ഇന്ത്യക്കുള്ള ക്രൂഡ്ഓയില്‍ വിതരണം നിറുത്തിവക്കുക
ആണ് ചെയ്തത്. അന്ന് അറബ്മേഘലയില് നിന്ന് നമ്മളെ
സഹായിച്ച ഏക രാഷ്ട്രം ഇറാഖ് ആയിരുന്നു. ഒരു പക്ഷെ ആ സഹായം ഇല്ലായിരുന്നെങ്കില്‍
യുദ്ധത്തില്‍ നമുക്ക് ഉണ്ടായ വിജയത്തെ പോലും ബാധിക്കുമായിരുന്നു . നമ്മുടെ ചരിത്രഗതിക്ക് തന്നെ ഇറാഖികളോട്
ചെറുതായിയെങ്കിലും കടപെട്ടിരിക്കുന്നു എന്ന് ചുരുക്കം. കുവൈറ്റ് അധിനിവേശ സമയത്ത്
ഇറാഖ് വഴി പലായനം ചെയ്ത പതിനായിരക്കണക്കിന് ഇന്ത്യക്കാരോട് ഇറാഖികള്‍ കാണിച്ച സ്നേഹം പ്രശസ്തമാണ്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ പരസ്പരസ്നേഹത്തിന്റെ പശ്ചാത്തലത്തില്‍
ആലോചിക്കുമ്പോള്‍ അഭ്യന്തര കാലാപമൊക്കെ
ഒതുങ്ങി സമാധാനം പുലരുന്ന ഇറാഖ് പ്രവശ്യകള്‍ , ഇന്ത്യാ മഹാരാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും
പ്രത്യാശ കൂടിയാണ്