ചൈനായുദ്ധ സമയത്ത് ഇന്ത്യന്‍ഭടന്മാര്‍ക്ക്
ചോര നല്‍കിയതത്രേ ആദ്യത്തെ തെറ്റ്.
പിന്നെ തെറ്റുകളുടെ നീണ്ട നിര.
പാടശേഖരം നികത്തിയ ഭൂമിയുടെ
ആരാച്ചാര്‍മാര്‍ക്കെതിരെ,
പെണ്ബാല്യങ്ങളെ ചീന്തിമെതിച്ച
നരാധമന്‍മാരോട്,
മൂന്നാറില്‍ കയ്യേറ്റ വേറിയരോട്,
പുതുപ്പണവെറിയില്‍ ഫാരീസിനോട്.
ലോട്ടറിമാഫിയ മാര്ട്ടിനോട്,
മദനിയോടും മറ്റു സരപ്പങ്ങളോടും
ബന്ധുജനാധികളെ വകവരുത്തുന്നവരോട്,
അവരെ ആട്ടി ഓടിക്കുന്നവരോട്,
ഇവരോടോക്കെയത്രേ പിന്നത്തെ തെറ്റുകള്‍.
പിന്നെയും തെറ്റുകള്‍ക്ക് മഷിയിട്ടപ്പോള്‍
അഴിമതി പണ്ടാരങ്ങള്‍ ഭരണം കൊണ്ടര്‍മാദിച്ചു
തളരാതെ കരുത്തെല്ലാം സംഭരിച്ചദ്ദേഹം
പറഞ്ഞു-
ഈ അഴിമതി പണ്ടാരങ്ങളെ ആട്ടിഓടിക്കാന്‍
നേരമായി-
ഒട്ടും ഇനി വൈകി കൂടാ സഖാക്കളെ,
മറുപടി വന്നത്
കൂട്ടരീന്ന്.
“എണ്ണി എണ്ണി കുറയുന്നിതായുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും”
തൊണ്ണൂറുകളുടെ ധ്രിതിക്ക് കാരണമതത്രേ.
അഴിമതി പണ്ടാരങ്ങളുമതേറ്റു ചൊല്ലി–
“തന്നെതന്നെ തന്നെതന്നെ” എന്ന്
തന്നെ.