കേരള രാഷ്ട്രീയം ശരിക്കും ഒരു വഴി
തിരിവില്‍ ആണെന്നാണ് പൊതുവേ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത് . എന്താണ് ഇങ്ങനെ
പറയാന്‍ കാരണം
? സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങള്‍ , മദ്യ
നയം തുടങ്ങിയ ഓരോ സര്‍ക്കാരിന് നേരെയും ഉണ്ടാകാറുള്ള സാധാരണ
വിഷയങ്ങള്‍ക്ക് മീതെ നില്‍ക്കാവുന്ന
സമൂഹത്തെ
പിടിച്ചുലക്കുന്ന വേറെ
കാര്യങ്ങള്‍ വല്ലതും ഉണ്ടോ ? ഗള്‍ഫില്‍ പ്രവാസിയായി കഴിയുന്ന ഈ എളിയവന്, വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്‍റെ അനുരണനങ്ങളെ കുറിച്ച് ചിലത് പറയാതെ വയ്യെന്നായതിനാല്‍ പറയുന്നു ....
ഭാഗം ഒന്ന്:
ഒരു പഴങ്കതയില്‍ തുടങ്ങാം :
ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ
മധ്യത്തിലെ
ഒരു പ്രഭാതം . തൃശ്ശൂര്‍ജില്ലയുടെ കിഴക്കന്‍ഭാഗത്തുള്ള മണ്ണംപേട്ട എന്ന ഗ്രാമം. പള്ളി വികാരി കൂടിയായ, മണ്ണംപേട്ട എയിഡഡ് അപ്പര്‍പ്രൈമറി സ്കൂളിന്‍റെ മാനേജര്‍ പള്ളിയിലെ ‘കൈക്കാര’നെ ചുറ്റുവട്ടത്തെ
ഒരു ഈഴവ കര്‍ഷക കുടുംബത്തിലെ കാര്‍ന്നോരെ കാണുവാനായി അയച്ചിരിക്കുന്നു . സ്കൂളില്‍ഒരു
അധ്യാപകന്‍റെ ഒഴിവുണ്ട് . താല്‍പ്പര്യം ഉണ്ടെങ്കില്‍ആയിടെ S.S.L.C പാസ്സായ കാര്‍ന്നോരുടെ മകന്, ആ ഒഴിവില്‍ജോലിക്ക് കയറാം . കുറച്ച് രൂപ സ്കൂളിലേക്ക് കൊടുക്കേണ്ടി വരും എന്ന വ്യവസ്ഥ മാത്രം.
MATHA HIGH SCHOOL MANNAMPETTA THRISSUR (old picture )
പുര്‍വകാലകഥകള്‍അയവിറക്കിയിരിക്കുമ്പോള്‍
കൈ എത്തും ദൂരത്ത്‌കൂടെ പോയ സ്കൂള്‍മാഷ്‌ഉദ്യാഗത്തെകുറിച്ചും അത് വാഗ്ദാനം ചെയ്ത
നല്ലവനായ വികാരിയെകുറിച്ചും എന്‍റെ അച്ഛന് ഇപ്പോഴും
നൂറ് നാവ്.
sT.TOHAMAS COLLEGE TCR
സ്കൂളിലെ ജോലി അവസരങ്ങളില്‍ ഇതര
സമുദായത്തില്‍പെട്ടവരെയും പരിഗണിക്കുന്നതില്‍അക്കാലത്ത് പള്ളിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല . എണ്‍പതുകളിലും മറ്റും മണ്ണംപേട്ട സ്കൂളിലും തുടര്‍ന്ന് ഞങ്ങളൊക്കെ പഠിച്ച
വരന്തരപ്പിള്ളി അസംഷന്‍ഹൈസ്കൂള്‍, തൃശൂര്‍സെന്‍തോമസ്‌കോളേജ്, അളഗപ്പനഗര്‍ത്യാഗരാജര്‍പോളിടെക്നിക്ക് കോളേജ് തുടങ്ങി എല്ലാ AIDED വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിന്‍റെ ഒരു ഒരു പരിചേദ്ധമായി എല്ലാ
മത ജാതി മത വിഭാഗങ്ങളിലും പെട്ട പ്രഗല്‍ഭരായ അധ്യാപരുണ്ടായിരുന്നു . അതുകൊണ്ടൊക്കെയാവണം വിവിധ മത-മാനേജുമെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഇതര
മതസ്ഥര്‍ക്ക് തങ്ങള്‍അവിടെ അന്യരാണ്
എന്ന്
അനുഭവപ്പെടാതിരുന്നതിന് കാരണം .
THIAGARAJAR POLY TECHNIC COLLEGE ALAGAPPANAGAR THRISSUR
എന്നാല്‍ഒന്ന് രണ് ദശകങ്ങല്ക്കിപ്പുറം, മതേതരത്വം ഒക്കെ കൂടുതല്‍ കൂടുതല്‍ ഊട്ടി വളര്‍ത്തി
വലുതാക്കി എന്ന് നടിച്ച് നമ്മള്‍ നില്‍ക്കുമ്പോള്‍,
സര്‍ക്കാര്‍ശമ്പളം കൊടുക്കുന്ന ഇത്തരം ആയിര കണക്കിനുള്ള സ്ഥാപനങ്ങളിലെ അധ്യാപകരും ഒപ്പം മറ്റു ജോലിക്കാരും അതാത് മാനേജ്മെന്റ്കാരുടെ മതക്കാര്‍മാത്രം ആയി
മാറിയിരിക്കുന്നു !
അധ്യാപകരായി ഇതര മതസ്ഥര്‍ആരെങ്കിലും
ഉണ്ടെങ്കില്‍അത് സംസ്കൃതമോ അല്ലെങ്കില്‍അറബിക്കോ നൃത്തമോ പഠിപ്പിക്കുന്നതിനായി സ്വ മതക്കാരെ ലഭിക്കാതെ വരുമ്പോള്‍
മാത്രം !
ഇനി ഈ അസംതുലിതാവസ്ഥയുടെ സ്ഥിതിവിവരകണക്ക് വിശദമായൊന്നു പരിശോധിച്ചു
നോക്കാം .
കേരളത്തിലെ അകെ സ്കൂളുകളുടെ വിവരങ്ങള്‍ബന്ധപെട്ട
വെബ്സൈറ്റില്‍നിന്ന് കിട്ടിയ വിവരങ്ങള്‍താഴെ .
കേരള രാഷ്ട്രീയം ശരിക്കും ഒരു വഴി
തിരിവില്‍ ആണെന്നാണ് പൊതുവേ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത് . എന്താണ് ഇങ്ങനെ
പറയാന്‍ കാരണം
? സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങള്‍ , മദ്യ
നയം തുടങ്ങിയ ഓരോ സര്‍ക്കാരിന് നേരെയും ഉണ്ടാകാറുള്ള സാധാരണ
വിഷയങ്ങള്‍ക്ക് മീതെ നില്‍ക്കാവുന്ന
സമൂഹത്തെ
പിടിച്ചുലക്കുന്ന വേറെ
കാര്യങ്ങള്‍ വല്ലതും ഉണ്ടോ ? ഗള്‍ഫില്‍ പ്രവാസിയായി കഴിയുന്ന ഈ എളിയവന്, വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്‍റെ അനുരണനങ്ങളെ കുറിച്ച് ചിലത് പറയാതെ വയ്യെന്നായതിനാല്‍ പറയുന്നു ....
ഭാഗം ഒന്ന്:
MATHA HIGH SCHOOL MANNAMPETTA THRISSUR (old picture )
പുര്‍വകാലകഥകള്‍അയവിറക്കിയിരിക്കുമ്പോള്‍ കൈ എത്തും ദൂരത്ത്‌കൂടെ പോയ സ്കൂള്‍മാഷ്‌ഉദ്യാഗത്തെകുറിച്ചും അത് വാഗ്ദാനം ചെയ്ത നല്ലവനായ വികാരിയെകുറിച്ചും എന്‍റെ അച്ഛന് ഇപ്പോഴും നൂറ് നാവ്.
സ്കൂളിലെ ജോലി അവസരങ്ങളില്‍ ഇതര
സമുദായത്തില്‍പെട്ടവരെയും പരിഗണിക്കുന്നതില്‍അക്കാലത്ത് പള്ളിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല . എണ്‍പതുകളിലും മറ്റും മണ്ണംപേട്ട സ്കൂളിലും തുടര്‍ന്ന് ഞങ്ങളൊക്കെ പഠിച്ച
വരന്തരപ്പിള്ളി അസംഷന്‍ഹൈസ്കൂള്‍, തൃശൂര്‍സെന്‍തോമസ്‌കോളേജ്, അളഗപ്പനഗര്‍ത്യാഗരാജര്‍പോളിടെക്നിക്ക് കോളേജ് തുടങ്ങി എല്ലാ AIDED വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിന്‍റെ ഒരു ഒരു പരിചേദ്ധമായി എല്ലാ
മത ജാതി മത വിഭാഗങ്ങളിലും പെട്ട പ്രഗല്‍ഭരായ അധ്യാപരുണ്ടായിരുന്നു . അതുകൊണ്ടൊക്കെയാവണം വിവിധ മത-മാനേജുമെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഇതര
മതസ്ഥര്‍ക്ക് തങ്ങള്‍അവിടെ അന്യരാണ്
എന്ന്
അനുഭവപ്പെടാതിരുന്നതിന് കാരണം .
THIAGARAJAR POLY TECHNIC COLLEGE ALAGAPPANAGAR THRISSUR
Type
|
Higher Secondary
Schools
|
High Schools
|
Upper Primary Schools
|
Lower Primary Schools
|
Total
|
Government
|
757
|
1066
|
899
|
2528
|
5250
|
Private Aided
|
669
|
1429
|
1870
|
3979
|
7947
|
Unaided
|
419*
|
379
|
217
|
267
|
1282
|
ഇതില്‍ AIDED മേഘലയില്‍ആകെയുള്ള 7,947 –സ്വകാര്യ സ്കൂളുകളില്‍ 85 ശതമാനം (6,755 എണ്ണം) നൂനപക്ഷങ്ങളുടെ കയ്യിലും ഭാക്കിയുള്ള 15 ശതമാനം ( 1,192 എണ്ണം) മാത്രം ഭൂരിപക്ഷത്തിന്റെ കയ്യിലും എന്നാണ് പൊതുവേ പറയപ്പെടുന്നത് . എന്തായാലും വിവരാവകാശരേഖ പ്രകാരം ഇതിന്‍റെ കൃത്യമായ കണക്ക് പുറത്ത് കൊണ്ട് വന്നാല്‍വളരെ നന്നായിരുന്നു ( അതിനുള്ള ചിലവ് ഈ വരികള്‍കുറിച്ചയാള്‍ തരാനും തയ്യാര്‍)
എന്തായാലും ഒരു ഏകദേശകണക്കു കൂട്ടിയാല്‍ ഈ 6,755 സ്കൂളിലെ, ജീവനക്കാര്രണ്ട് ലക്ഷത്തോളം വരും (ഒരു സ്കൂളിലെ ജോലിക്കാര്‍ഏകദേശം 30 വച്ച് ശരാശരി കണക്കക്കിയാല്‍) . സര്ക്കാര്‍ഇവര്ക്ക് നല്കുന്ന മാസ ശമ്പളം തന്നെ എഴുന്നൂറ് കോടി രൂപ വരും ( ശരാശരി മുപ്പത്തയ്യായിരം വച്ച് കണക്കാക്കിയാല്‍തന്നെ ) ഈ പറയുന്ന സ്വകാര്യ സ്ക്കൂളുകളില്‍ലക്ഷകണക്കിന് ജീവനക്കാര്‍ നൂനപക്ഷമത വിഭാഗ കാര്‍മാത്രമായി മാറുകയും അവര്‍ക്കായി വന്‍തുക പൊതു ഖജനാവില്‍നിന്ന് ശമ്പളമായും പെന്‍ഷന്‍ആയും ചിലവഴിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞതില്‍ 700 കോടിയുടെ കണക്ക് സ്കൂളുകളുടെ മാത്രം ആണ് . AIDED കോളേജുകളുടെ കാര്യം കൂടി ഇതിന്റെ കൂടെ ചേര്‍ത്താല്‍അതും വേറൊരു 500 കോടി ഉണ്ടാവും.
കാര്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍
ആണ്,
കേരളത്തിലെ ഉമ്മന്‍ചാണ്ടി
സര്‍ക്കാര്‍ നൂറുകണക്കിന് സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയതായി AIDED പദവി കൊടുത്തത് . ആ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ 'സര്‍ക്കാര്‍
നിയത്രണത്തില്‍ തന്നാല്‍' മാത്രമേ അനുമതി തരികയുള്ളൂ എന്നൊരു നയം അല്ലേ സര്‍ക്കാര്‍
എടുക്കേണ്ടിയിരുന്നത് ?
UDF-ന്‍റെ ഈ കള്ളകളിക്കെതിരെ കടുത്ത നിലപാട്
എടുക്കേണ്ടിയിരുന്ന
കേരളത്തിലെ ഇടതുപക്ഷം ഇക്കാര്യത്തില്‍ ‘ കമ ’
എന്ന് ഉച്ചാരിച്ചുവോ ? ഇല്ല എന്നതാണ് വാസ്തവം .
ദുര്‍ബലര്‍ കൂടുതല്‍ ദുര്‍ബലര്‍ ആകുന്നോ ?
പത്തിരുപത് ലക്ഷം രൂപയെങ്കിലും
മാനേജ്മെന്റിന് കൊടുത്താല്‍മാത്രമേ AIDED സ്കൂളുകളില്‍ ജോലി ലഭിക്കൂ . ഭേദപെട്ട സാമ്പത്തിക സൗകര്യം ഉള്ളവര്‍ആണ് ഇത്ര
തുകയൊക്കെ മുടക്കി ജോലി വാങ്ങുന്നത് . ഇങ്ങനെ ജോലി വാങ്ങിയാല്‍. പെന്‍ഷനും മറ്റും ഒക്കെയായി സര്‍ക്കാര്‍ആനുകൂല്യങ്ങള്‍ആജീവനാന്തം
ലഭിച്ചുകൊണ്ടിരിക്കും . ഇക്കാര്യം സൂക്ഷ്മമായി വിശകലനം ചെയ്താല്‍, സാമ്പത്തികമായും സാമൂഹികമായും മുമ്പിലുള്ള ചില വിഭാഗങ്ങള്‍ക്ക്
തന്നെ
സര്‍ക്കാര്‍ശമ്പളത്തിന്റെയും പെന്‍ഷന്‍ന്‍റെയും നല്ലൊരു പങ്കും ചെന്നെത്തുന്നാതായി കാണാം . പ്രബല്ലരെ വീണ്ടും
പ്രബല്ലരും ദുര്‍ബലരെ വീണ്ടും ദുര്‍ബലരും ആക്കി കൊണ്ടിരിക്കുന്ന ഈ വ്യവസ്ഥക്കെതിരെ ആല്‍മാര്‍ത്തമായ നീക്കം നടത്താന്‍ബാധ്യസ്ഥരായ ഇടതുപക്ഷം എന്തേ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ? ഇവിടെയാണ്‌വലതു
പക്ഷവും ഇടതു പക്ഷവും തമ്മില്‍ വ്യതാസമില്ല എന്ന
അഭിപ്രായം കേരളീയ സമൂഹത്തില്‍രൂപപെടുന്നതും
അതിനനുസരിച്ചുള്ള രാഷ്ട്രീയ അനുരണനങ്ങള്‍ ഉണ്ടാവുന്നതും. .
ഒരേ മതക്കാരെ മാത്രം
ഡോക്ടര്‍മാരാക്കുന്ന സ്ഥാപനങ്ങള്‍കേരളത്തിലോ ? ഇത് എന്താ വെള്ളരിക്കാ പട്ടണമോ ??
JUBILEE MISSION MEDICAL COLLEGE TCR
മേല്‍പ്പറഞ്ഞ AIDED സ്ഥാപങ്ങളില്‍
പുതിയ നിയമന ത്തിലൂടെ ലഭിക്കുന്ന കോഴപ്പണം സമാഹരിച്ച് ലഭിക്കുന്ന ശത കോടികള്‍കൊണ്ട് പുതിയ പുതിയ സ്വാശ്രയ കോളെജുകളും മറ്റും
തുടങ്ങുന്നത്
മേല്‍പറഞ്ഞ മാനേജുമെന്റുകള്‍ക്ക്
ശ്രമകരമായ ഒരു കാര്യമേ ആവില്ല തന്നെ. ഇതിനു ഉത്തമ ഉദാഹരണമാണ്‌അത്തരം കോര്‍പറേറ്റ്
മാനേജ്മെന്റുകള്‍ ആരംഭിച്ച തൃശ്ശൂരിലെ രണ്ട് മെഡിക്കല്‍കോളേജുകള്‍. മതം, എന്ട്രന്‍സ് റാങ്ക്, കോടിയോട് അടുത്ത രൂപ ഈ മൂന്ന് വ്യവസ്ഥ ഉള്ളവര്‍ക്ക് മാത്രം പ്രവേശനം ഈ രണ്ട്
സ്ഥാപനങ്ങളിലും. മറ്റുപിന്നോക്കക്കാരുടെ കാര്യം പോകട്ടെ . SC-ST
കള്‍ക്ക് പോലും അവിടെ എന്തെങ്കിലും പരിഗണന ഉള്ളതായി അറിവില്ല .അങ്ങിനെ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ - ഒരു മതക്കാരെമാത്രം
ഡോക്ടര്‍മാരായി ഇറക്കുന്ന സ്ഥാപനങ്ങള്‍ തല ഉയര്‍ത്തി നിന്നുകൊണ്ട് സംസ്കാരികതലസ്ഥാനം എന്ന സ്ഥാനം തൃശൂര്‍ ഊട്ടി
ഉറപ്പിച്ചുകൊണ്ടിരിക്കുന്നു !! അതെ
സാമൂഹ്യമായും സാമ്പത്തികമായും ഇതിനകം മുംബിലുള്ളവരെ വീണ്ടും വീണ്ടും മേല്‍പ്പോട്ടു ഉയര്‍ത്തുന്ന
മോഹന സുന്ദര മതേതരത്വം !!
AMALA MEDICAL COLLEGE TCR
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്
ക്രിസ്തീയ മിഷനരി മാര്‍ചെയ്ത സേവനം താരതമ്യം ഇല്ലാത്തതും വിലപെട്ടതും ആണെന്ന കാര്യത്തില്‍യാതൊരു തര്‍ക്കം ഇല്ല. എന്നാല്‍വര്‍ത്തമാന കാലത്തെ സാമൂഹ്യസമത്വം പാലിക്കാത്ത
നടപടികള്‍കാരണം മുമ്പ് ചെയ്ത നല്ല കാര്യങ്ങളുടെ മേന്മകള്‍പോലും വിസ്മരിക്കപെടും
തീര്‍ച്ച . ഇതര മതസ്ഥരും
ഉള്‍കൊള്ളുന്നതാണ് ഈ സമൂഹം എന്നുള്ള
സത്യം അംഗീകരിക്കാത്ത രീതിയിലും ഇപ്പോഴത്തെ
അഭിവന്ദ്യ പോപ്പ് തിരുമേനിയുടെ സമന്വയപരമായ സമീപനങ്ങള്‍ ഉള്‍ക്കൊള്ളാത്ത
രീതിയിലും കേരളത്തിലെ സഭാപിതാക്കന്മാര്‍ പെരുമാറുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്
എന്ന് പറയാതെ വയ്യ .
പ്രശംസനീയം മുസ്ലിം
എജുക്കെഷന്‍ സൊസൈറ്റി ( MES
)
സമീപനം
സമൂഹത്തോട് ഉത്തരവാദിത്തം പുലര്‍ത്തേണ്ട
മേല്‍പ്പറഞ്ഞ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ ഇങ്ങനെ നെറിവുകേട് കാണിക്കരുതെന്ന, പൊതു സമൂഹത്തിനു സ്വീകര്യമായ സമീപനമാണ് MES
( Muslim Educational Society ) -ന്‍റെത് എന്നത് എടുത്ത് പറയേണ്ടതാണ്. സാമൂഹ്യനീതിയില്‍
അതിഷ്ടിതമായ ഈ സമീപനത്തെകുറിച്ച് MES-ന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ഫസല്‍ഗഫൂര്‍ പലതവണ വളരെ വ്യക്തമായി
വെളിപെടുത്തിയീട്ടുള്ളതാണ് . എന്നാല്‍പള്ളിയുടെ നിയന്ത്രണത്തിലുള്ള ആറു മെഡിക്കല്‍കോളേജുകളുടെ
നേതൃത്വമാണ്‌പൊതു ക്വാട്ടയിലൂടെ കൊടുക്കേണ്ടിയിരുന്ന പകുതി സീറ്റുകള്‍കൊടുക്കേണ്ടതില്ല
എന്ന പിടിവാശിയില്‍നിന്നത്.
കൊച്ചിയിലെ അമൃത മെഡിക്കല്‍കോളേജിലും
ഗോഗുലം ഗോപാലന്റെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലും മറ്റുമൊക്കെ രണ്ടു
വ്യവസ്ഥയിലാണ് അഡ്മിഷന്‍എന്ട്രന്‍സ് ലിസ്റ്റിലെ പേരും പിന്നെ തുകയും. മതം അവിടെ വ്യവസ്ഥ
അല്ലത്രേ. ( അവിടെയും കൂടുതല്‍വാങ്ങല്‍ശേഷിയുള്ള -Buying
Power - ചില വിഭാഗങ്ങളില്‍നിന്നാകും കൂടുതല്‍വിദ്യാര്‍ഥികള്‍എന്ന്
ഈ കുറിപ്പ് കാരന്റെ ഊഹം )
എന്തായാലും ആത്യന്തികമായി നോക്കുമ്പോള്‍, സ്വാശ്രയകോളേജുകളുടെ ആവിര്‍ഭാവത്തിനു ശേഷം പ്രൊഫഷണല്‍വിദ്യാഭാസ
സൌകര്യങ്ങള്‍ മത അടിസ്ഥാനത്തിലും പണഅടിസ്ഥാനത്തിലും ഒതുക്കി നിറുത്തുന്നതില്‍ചിലര്‍ വിജയിച്ചതിനാല്‍, ഇതര വിഭാഗങ്ങള്‍ഈ രംഗത്ത് പാര്‍ശ്വവല്‍ക്കരിക്കപെട്ട്
കൊണ്ടിരിക്കുന്നതായി കാണാം. ഇക്കണക്കിനു ഒന്നുരണ്ടു ദശകം കൂടി മുന്നോട്ട് പോയാല്‍,
പല നൂറ്റാണ്ടുകളിലൂടെ ദളിതര്‍ സമൂഹത്തില്‍പിന്തള്ളപെട്ടുപോയ മാതിരി നൂനപക്ഷേതരവിഭാഗങ്ങളിലെ സമസ്തരും സമൂഹത്തില്‍പിന്തള്ളപെട്ടു
പോകും
എന്ന് ന്യയമായും ഭയപ്പെടാം. അതായത് പഴയ
കാലത്തെ ജന്മിമാരുടെ സ്ഥാനത്ത് പുതിയ ‘ വരേണ്യ വര്‍ഗം’ ഉടലെടുക്കുകയും അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ പ്രബലര്‍ ആയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു . അതിനു മതപരവും സാമ്പത്തികവുമായ
തലങ്ങളും സ്വഭാവവും
ഉണ്ട്. സാമൂഹിക മായും സാമ്പത്തികമായും
മുമ്പോട്ടു കുതിച്ചുകൊണ്ട് നടക്കുന്ന ഈ പുതിയ വരേണ്യ വര്‍ഗ രൂപപ്പെടല്‍
ഇടതുപക്ഷം എന്തേ അഭിസംബോധന ചെയാത്തത് ഇതുവരെയായീട്ടും ?
വര്‍ത്തമാന
കോലാഹലങ്ങളങ്ങളുടെ കാണാപുറങ്ങള്‍
വിദ്യാഭാസ രംഗത്തും അതുവഴി സമൂഹത്തിലാകെയും പിന്നോക്കക്കാരും ദളിതരും പൊതുവില്‍പറഞ്ഞാല്‍എല്ലാ നൂന
പക്ഷ-ഇതരരും തങ്ങള്‍ പാര്‍ശ്വ വല്‍ക്കരിക്കപെട്ട് പോകുന്നതിന് എതിരെ ഉയര്‍ത്തുന്ന എല്ലാ
പ്രതികരണങ്ങളും, സാമൂഹ്യ സമത്വം, കമ്മ്യൂണിസം സോഷ്യലിസം തുടങ്ങിയവ അന്തരാളങ്ങളില്‍കയറിയ
ഒരു ജനതയില്‍നിന്ന് ഉയരുന്ന സ്വാഭാവിക രാഷ്ട്രീയ അനുരണനങ്ങള്‍ ആണ് എന്ന്
മനസ്സിലാക്കാന്‍ സാമാന്യ യുക്തി മാത്രം മതി .
ഭാഗം രണ്ട്
ഇടതുപക്ഷ - സോഷ്യലിസ്റ്റ് - മതേതര ആശയങ്ങള്‍ നെഞ്ചില്‍ ഏറ്റാവുന്ന
തരത്തിലേക്ക് കേരളത്തിലെ വലിയൊരു ഭാഗം വരുന്ന ജന സമൂഹത്തെ തയാറാക്കിയത് ഗുരു
ആയിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്ക്കം ഉണ്ടാവാന്‍ വഴിയില്ല . ഗുരു
ക്ഷേത്രപ്രതിഷ്ട നടത്തിയത് അറിഞ്ഞ്
പാഞ്ഞുവന്ന
പ്രമാണിമാരായിരുന്ന മേലാളര്‍ക്ക് മറു
വാദങ്ങള്‍ഒന്നും
ഇല്ലാത്തതായിരുന്നു അക്ഷോഭ്യനായ ഗുരുവിന്‍റെ “ ഇത് നമ്മുടെ ശിവന്‍ ”
മറുപടി. അങ്ങിനെ തലമുറകള്‍ എത്രയോ ആയി കീഴാളര്‍ആയി കിടന്ന ഒരു ജനവിഭാഗത്തിന്റെ ആല്മാഭിമാനം ഒരൊറ്റ പ്രവര്‍ത്തി കൊണ്ട് ഉയര്‍ത്തിവിട്ട മഹത്തായ രക്ത രഹിത വിപ്ലവത്തിന് വേദിയായ മണ്ണാണ് നമ്മുടെ കേരളം !
ലോകത്തില്‍ ആദ്യമായി ബാലറ്റിലൂടെ കമ്മൂണിസ്റ്റ് സര്‍ക്കാര്
അങ്ങിനെ ഗുരുദേവനാല്‍ഉഴുതു മറിക്കപെട്ട കേരള മണ്ണില്‍കമ്മൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിത മാവുകയും പിന്നോക്ക ദളിത്‌വിഭാഗങ്ങളുടെ വന്‍തോതിലുള്ള പിന്തുണയോടെ പാര്‍ട്ടി കുതിച്ചു വളരുകയും ചെയ്തു . പിന്നീട് ഉണ്ടായത് ലോകചരിത്രത്തിന്റെ ഭാഗം . ലോകത്തില്‍ആദ്യമായ് (*താഴെ കുറിപ്പ് കാണുക ) 1957 - ല്‍ബാലറ്റിലൂടെ ഒരു കമ്മൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍വന്നു. രക്തരൂക്ഷിതമായിയാണ് വിവിധ രാഷ്ട്രങ്ങളില്‍കമ്മൂണിസ്റ്റ്കാര്‍അധികാരത്തില്‍വന്നതെങ്കില്‍നമ്മുടെ ഈ കേരളത്തില്‍അത് വരെയുള്ള ലോക ചരിത്രം തിരുത്തികൊണ്ട് ജനങ്ങള്‍തിരഞ്ഞെടുപ്പിലൂടെ തന്നെ കമ്മൂണിസ്റ്റ്കാരെ അധികാരത്തില്‍എത്തിച്ചു .
ഇ എം സ് മുഖ്യമന്ത്രിയും സി
അച്യുതമേനോന്‍, കെ ആര്‍ഗൌരിയമ്മ, വി ആര്‍കൃഷ്ണയ്യര്‍,
ജോസഫ്‌മുണ്ടശേരി തുടങ്ങിയ പ്രഗല്‍ഭര്‍അടങ്ങിയ മന്ത്രി സഭ. ആ സര്‍ക്കാര്‍കൊണ്ടുവന്നതായിരുന്നു കേരളത്തെ മാറ്റിമറിച്ച
ഭൂനിയമം. പാട്ടത്തിനു പാടം എടുത്ത് സ്വയം പണിയെടുത്തിരുന്ന ലക്ഷക്കണക്കിന്‌കുടുംബങ്ങള്‍ക്ക്
ഭൂനിയമത്തിന്റെ ഗുണം ലഭിച്ചു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള നയപരിപാടികള്‍ഒന്നൊന്നായി
വരാന്‍തുടങ്ങി . താറുമാറായി കിടന്നിരുന്ന വിദ്യാഭ്യാസരംഗത്തെ എകീകരിച്ചുകൊണ്ടു വിപുലമായ നിയമങ്ങളുമായി
വിദ്യാഭ്യാസബില്ല് അവതരിപ്പിക്കപെട്ടു. അത്ര നാള്‍മാനേജുമെന്റുകള്‍വിദ്യാര്‍ഥികളില്‍നിന്ന് ഫീസ്‌പിരിച്ചു അധ്യാപകര്‍ക്ക് ശമ്പളം കൊടുത്ത് വന്നത്. ഫീസ്‌പാടെ
നിര്‍ത്തി.
സൌജന്യവിദ്യാഭ്യാസം യഥാര്ത്യമായി അധ്യാപകര്‍ക്ക് സര്‍ക്കാര്‍ശമ്പളം കൊടുക്കാന്‍തുടങ്ങി. ഇതൊക്കെ
എല്ലാവര്ക്കും സ്വീകാര്യമായിരുന്നെങ്കില്‍അധ്യാപകരുടെ നിയമനം സര്‍ക്കാര്‍നിയത്രണത്തില്‍ആക്കണം
എന്ന വ്യവസ്ഥക്ക് എതിരെ പ്രധാന മത-ജാതി മാനേജുമെന്റുകളും എല്ലാവരും
കലിതുള്ളി . കുപ്രസിദ്ധ
വിമോചന സമരത്തിന്റെ നാളുകളില്‍നശിപ്പിക്കപെട്ട പൊതുസ്വത്ത് പിന്നീടൊരു സമരത്തിലും
ഉണ്ടായീട്ടില്ല എന്നതാണ് സത്യം. സര്‍ക്കാരും ഇടതുപക്ഷ അനുഭാവികളും പകച്ചു നില്‍ക്കെ അക്രമം അഴിഞ്ഞാടി. അതികം വൈകാതെ
കേന്ദ്രത്തിലെ നെഹ്‌റു സര്‍ക്കാര്‍സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ടു.
അധ്യാപകരുടെ നിയമനം സര്‍ക്കാര്‍നിയത്രണത്തില്‍ആക്കണം
എന്ന 1957-ല്‍നടപ്പാവാതെ പോയ ഇടതു ലക്ഷ്യം, പിന്നീട് എന്നന്നേക്കുമായി അവര്‍ ഫ്രീസറില്‍വച്ചു .
"എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം PSC വിടണം" എന്ന ജനങ്ങളില്‍ നിന്ന് അവിടവിടെ കേള്‍ക്കുന്ന
ആവശ്യം ഇടതു പക്ഷത്തിന്‍റെ പ്രധാന ഒരു രാഷ്ട്രീയ അജണ്ട ആയിരുന്നു എന്ന സത്യം പോലും
പുതു തലമുറയ്ക്ക് അറിയാത്തവണ്ണം അവര്‍ ഈ വിഷയത്തില്‍ മൌനം പാലിക്കുന്നു
എന്നത് എത്ര ദൌര്‍ഭാഗ്യകരമാണ് എന്നാലോചിച്ചു
നോക്കൂ .
കേരളീയ സമൂഹത്തിലെ ഇപ്പോള്‍സംഭവിച്ചു
കൊണ്ടിരിക്കുന്ന
വന്‍തോതിലുള്ള മതപരമായ ധ്രുവീകരണത്തിനു എതിരെ ഒരേ ഒരു ഒറ്റമൂലി ഉണ്ടെന്നും അത് സംസ്ഥാനത്തെ എല്ലാ എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവും PSC വഴി ആക്കുക എന്നുള്ളതാണെന്നും വരുന്ന വരുന്ന നിയമ സഭാ
തിരഞ്ഞെടുപ്പിന് ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയില്‍ഇത് ഉള്‍പെടുത്തണം എന്നും
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോക്ടര്‍ ഇക്ബാല്‍ ഇയ്യിടെ
പ്രസ്താവിച്ചിരുന്നു .
പക്ഷെ തുടര്‍ന്ന് ഇടതുമുന്നി നേതാക്കള്‍ആരും തന്നെ ഈ പ്രമുഖന്‍റെ വാക്കുകള്‍
കേട്ടതായി പോലും നടിച്ചില്ല !
കേരളത്തിലെ നൂനപക്ഷ ആനുകൂല്യ വിഷയത്തില്‍
ഇനി മുതല്‍ സാമ്പത്തിക സാമൂഹിക പരിഗണന കൂടി കണക്കിലെടുക്കേണ്ട സാഹചര്യം രൂപ
പെട്ട് വരികയാണ് എന്ന് ഇയ്യിടെ തുറന്നു പറഞ്ഞ CPI നേതാവ് കാനം രാജേന്ദ്രന്‍ ഈ വിഷയം അവിടെ വച്ച് തന്നെ
അവസാനിപ്പിക്കുകയും ചെയ്തു . സാമാന്യ
സാമൂഹ്യ നീതിയെങ്കിലും ഇക്കാര്യത്തില്‍ കാണിക്കാന്‍ പ്രധാന ഇടതു പാര്‍ട്ടി CPM തയ്യാറായില്ല എന്ന് മാത്രമല്ല ചില കാര്യങ്ങള്‍ പറയാന്‍
തുടങ്ങിയ കാനത്തിന്റെ വായടപ്പിക്കുകയും ചെയ്തു എന്ന് വേണം ഊഹിക്കാന്‍ .
വലത് മുന്നണി യുടെ B-ടീം
ആയി ഇടതുമുന്നണി മാറുന്നതെന്തുകൊണ്ട് ?
UDF എന്നൊക്കെ കേരളം
ഭരിച്ചീട്ടുണ്ടോ അന്നൊക്കെ ചില വിഭാഗങ്ങളെ മാത്രം പ്രീണിപ്പിക്കുന്നു എന്ന മുറവിളി
ഉയര്‍ന്നു കേള്‍ക്കാറുണ്ട് . എന്നാല്‍അതില്‍നിന്നും വ്യതസ്തമായി എല്ലാ വിഭാഗം
ജനങ്ങളെയും ഒരേ കണ്ണില്‍കണ്ടുകൊണ്ട് ദുര്‍ബലരെ കൂടുതല്‍സഹായിക്കുന്ന നയം
എടുത്ത്കൊണ്ട് എന്നാല്‍
സംരക്ഷണം കൊടുക്കെണ്ടവര്‍ക്ക് അത്
കൊടുത്തുകൊണ്ട്, ജനപക്ഷരീതിയില്‍ മുന്പോട്ട് പോകേണ്ട ഇടതു മുന്നണി, വലതു മുന്നണിയുടെ വെറും B-ടീം ആയി മാറുന്ന അവസ്ഥയാണ് ഇപ്പോള്‍ കുറെ നാളായി നമ്മള്‍കണ്ടു കൊണ്ടിരിക്കുന്നത് . ഈ സാഹചര്യത്തില്‍ ഇതിനെതിരെ
ഉയരുന്ന അടിസ്ഥാന വര്‍ഗങ്ങളുടെ ശബ്ദം വെറും ചില വ്യക്തികള്‍ഉയര്‍ത്തുന്ന വര്‍ഗീയ
വാദം മാത്രമാണ് എന്നുള്ള രീതിയിലുള്ള വിലയിരുത്തലുകള്‍വെറും ബാലിശമാണ് എന്നതാണ് സത്യം.
വര്‍ത്തമാന രാഷ്ട്രീയ മുന്നേറ്റം
ഐക്യമുന്നണിയുടെ ഏക പക്ഷീയമായ പാര്‍ശ്വ വല്‍ക്കരണ നയങ്ങളിലും ഇതിനെല്ലാം മൌന സമ്മതം കൊടുക്കുന്ന ഇടതുപക്ഷത്തിന്‍റെ നയങ്ങളിലും നിരാശരായ വലിയൊരുവിഭാഗം ജനങ്ങള്‍, ഇടതും വലതും അല്ലാത്ത മൂന്നാമതൊരു മുന്നണിയുടെ സാധ്യത പരീക്ഷിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്ന ഒരു സാഹചര്യം കേരളത്തില്‍ സംജാതമായിരിക്കുന്നു . ശ്രീനാരായണ ധര്‍മ പരിപാലന യോഗം, കേരള പുലയര്‍മഹാ സഭാ , യോഗക്ഷേമ സഭാ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ ചേര്‍ന്ന് ഉണ്ടാക്കിയ BdjS എന്ന പുതിയ പാര്‍ട്ടി, ആദിവാസി നേതാവ് സി കെ ജാനു തുടങ്ങിയവരൊക്കെ മൂന്നാമതൊരു മുന്നണിയുടെ കൂടെ കൂടുന്നതിന്‍റെ സാഹചര്യം ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെയാണ് വായിച്ച് എടുക്കേണ്ടത് ?
ഈ രാഷ്ട്രീയ അനുരണനങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നടക്കാന്‍ തുടങ്ങിയീട്ട് കുറെ നാളുകളായി എന്നുള്ളതാണ് വാസ്തവം . എന്നാല്‍ അതിനു നേതൃത്വം വഹിക്കാന്‍ കെല്‍പുള്ള ചിലര്‍ ഇയ്യിടെ ആണ് രംഗത്ത് വന്നത് . ഈ മുമ്പോട്ടു വന്ന വ്യക്തികളുടെ വ്യക്തിപരമായ കേവല നേട്ടങ്ങള്‍ക്ക് മാത്രമാണ് ഈ സംഘാടനം എന്ന ഒരു വാദ മുഖമാണ് ഇതിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ജനലക്ഷങ്ങള്‍ ഏറ്റുപിടിച്ച് നാള്‍ക്കുനാള്‍ വിപുലമായി വരുന്ന ഈ മുന്നേറ്റം, മധ്യ കേരളം മുതല്‍ തെക്കേ അറ്റം വരെ വളരെ ശക്തമായി കഴിഞ്ഞു എന്നുള്ളത് വരാന്‍ പോകുന്ന തെരെഞ്ഞുട്പ്പിലെ വോട്ടു ശതമാനക്കണക്ക് നമ്മുക്ക് പറഞ്ഞു തരും തീര്‍ച്ച .
ഈ രാഷ്ട്രീയ അനുരണനങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നടക്കാന്‍ തുടങ്ങിയീട്ട് കുറെ നാളുകളായി എന്നുള്ളതാണ് വാസ്തവം . എന്നാല്‍ അതിനു നേതൃത്വം വഹിക്കാന്‍ കെല്‍പുള്ള ചിലര്‍ ഇയ്യിടെ ആണ് രംഗത്ത് വന്നത് . ഈ മുമ്പോട്ടു വന്ന വ്യക്തികളുടെ വ്യക്തിപരമായ കേവല നേട്ടങ്ങള്‍ക്ക് മാത്രമാണ് ഈ സംഘാടനം എന്ന ഒരു വാദ മുഖമാണ് ഇതിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ജനലക്ഷങ്ങള്‍ ഏറ്റുപിടിച്ച് നാള്‍ക്കുനാള്‍ വിപുലമായി വരുന്ന ഈ മുന്നേറ്റം, മധ്യ കേരളം മുതല്‍ തെക്കേ അറ്റം വരെ വളരെ ശക്തമായി കഴിഞ്ഞു എന്നുള്ളത് വരാന്‍ പോകുന്ന തെരെഞ്ഞുട്പ്പിലെ വോട്ടു ശതമാനക്കണക്ക് നമ്മുക്ക് പറഞ്ഞു തരും തീര്‍ച്ച .
ഇടതുപക്ഷം കാണാതെ പോയ അഥവാ കണ്ടില്ലെന്നു നടിക്കുന്ന വേറൊരു തനതു ഇന്ത്യന്‍ വിപ്ലവം .
സവര്‍ണ മേധാവിത്വം എന്നതായിരുന്നു ഇത് വരെ BJP എന്ന രാഷ്ട്രീയ പാര്‍ട്ടി നേരിട്ടിരുന്ന ഏറ്റവും വലിയ വിമര്‍ശനം . ഒരു പിന്നോക്കഹിന്ദു വിനെ പ്രധാന മന്ത്രി ആക്കുക എന്ന വലിയ ഒരു വിപ്ലവം - ഇതുവരെ മറ്റൊരു പാര്‍ട്ടിയും ചെയ്തീട്ടില്ലാത്ത കാര്യവുമാണ്താനും - അവര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നു . ഇടതു ഭാഷയില്‍ അതൊരു "അടവു നയം" ആയിരിക്കാം . പക്ഷെ ജാതി ഇന്നും അധികാര പ്രകടനത്തിനുള്ള ഉപകരണവും മേല്‍ക്കോയ്മക്കുള്ള സൂത്ര വഴിയും ആണെന്നിരിക്കെ ഒരു പിന്നോക്ക ക്കാരന്‍ പ്രധാന മന്ത്രി ആയിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ മഹാരാജ്യത്തെ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ ഈ പ്രസ്ഥാനത്തെ ഇന്നലെ വരെ കണ്ട സംശയം മാറ്റിവച്ച് സൌഹാര്‍ദ്ദത്തോടെ നോക്കാന്‍ തുടങ്ങിയാല്‍ അതില്‍ തെറ്റ് പറയാന്‍ ആകുമോ ? തങ്ങള്‍ക്ക് "നഷ്ടപെടാന്‍ ഒന്നുമില്ല എന്നാല്‍ നേടാന്‍ ഒരു പാട് ഉണ്ട് താനും" എന്ന തിരിച്ചറിവ് ഈ വിഭാഗങ്ങള്‍ക്ക് വന്നതില്‍ അത്ഭുതം ഒട്ടും ഇല്ല തന്നെ .
ദേശീയ രാഷ്ട്രീയത്തില്‍ BJP-യിലെ ഇപ്പറഞ്ഞ "പിന്നോക്ക വിപ്ലവ" വും സര്‍വോപരി വികസന നയങ്ങളുടെ ഉണര്‍വും അതെ സമയം കേരളത്തിലെ ഇടതു -വലതു ഭരണത്തിനോടുള്ള വലിയൊരു വിഭാഗത്തിന്റെ അസന്തുഷ്ടിയും എല്ലാം കൂടി ഒരു സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥ യാണ് ഇപ്പോള്‍
കേരളത്തില്‍ സംജാതമായിരിക്കുന്നത് എന്നത് പറയാതെ വയ്യ .
ശരിയെ ശരിയായും തെറ്റിനെ തെറ്റായും സ്വീകരിക്കുന്ന ശരിക്കും സ്ഫുടം ചെയ്തെടുത്ത താണ് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത. കപട മതേതരത്വം പറഞ്ഞ് വലിയൊരു വിഭാഗത്തെ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വ വല്‍ക്കരിച്ച്കൊണ്ടിരിക്കുന്ന കാപട്യം ഇനി കേരളത്തില്‍ വിലപോവില്ല തന്നെ . അത് അറബിക്കടലില്‍ താഴും എന്ന് എന്നത് നൂറു തരം . വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലെ ഫലം ജനാതിപത്യ പ്രബുദ്ധമായ ഫലം തന്നെയാകും എന്നുള്ളത് തീര്‍ച്ച .
ഈ രാഷ്ട്രീയ കൊടുംകാറ്റിലും ഭരണ വിരുദ്ധ വികാരത്തിലും പെട്ട് UDF തകര്‍ന്നു തരിപ്പണമാവുന്ന ഒരു ജനവിധി ആണ് ഉണ്ടാവുക എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു . ഭരണ വിരുദ്ധ വികാരത്തിന്റെ ഗുണ ഫലം കൊയ്തു കൊണ്ട് ഭരണം ഇടതു മുന്നണിക്ക് ലഭിക്കും . രണ്ടോ മൂന്നോ MLA മാരെങ്കിലും NDA ക്ക് ഉണ്ടാകാം . പത്തിനും പതിനഞ്ചിനും ഇടക്ക് സീറ്റുകളില്‍എങ്കിലും NDA രണ്ടാം സ്ഥാനത്ത് വരും എന്നതും ഇരുപത് ശതമാനത്തിലേറെ വോട്ടുകള്‍ നേടും എന്നതുമാണ് ഭാവിയിലെ കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാവുന്ന ഘടകമാവുക . NDA ഒരു പക്ഷത്തും ഇടതുമുന്നണി മറുപക്ഷത്തുമായി കേരള രാഷ്ട്രീയം ധ്രുവീകരിക്ക പെടും . ബംഗാളില്‍ ആലോചനയിൽ ഉള്ള മാതിരി, ഇടത് -കോണ്ഗ്രസ് ഐക്യം എന്ന ഫലവും ചിന്ത്യം . അഞ്ചു പത്തു വർഷങ്ങൾ കൊണ്ട് ഇപ്പറഞ്ഞ ധ്രുവീകരണം സംഭവിക്കുകയാണെങ്കിൽ ശ്രീ ഉമ്മന്‍ ചാണ്ടി ആവും കോണ്ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി !!
ശരിയെ ശരിയായും തെറ്റിനെ തെറ്റായും സ്വീകരിക്കുന്ന ശരിക്കും സ്ഫുടം ചെയ്തെടുത്ത താണ് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത. കപട മതേതരത്വം പറഞ്ഞ് വലിയൊരു വിഭാഗത്തെ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വ വല്‍ക്കരിച്ച്കൊണ്ടിരിക്കുന്ന കാപട്യം ഇനി കേരളത്തില്‍ വിലപോവില്ല തന്നെ . അത് അറബിക്കടലില്‍ താഴും എന്ന് എന്നത് നൂറു തരം . വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലെ ഫലം ജനാതിപത്യ പ്രബുദ്ധമായ ഫലം തന്നെയാകും എന്നുള്ളത് തീര്‍ച്ച .
വാല്‍ക്കഷണം : 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫല ചിന്തകള്‍
ഈ രാഷ്ട്രീയ കൊടുംകാറ്റിലും ഭരണ വിരുദ്ധ വികാരത്തിലും പെട്ട് UDF തകര്‍ന്നു തരിപ്പണമാവുന്ന ഒരു ജനവിധി ആണ് ഉണ്ടാവുക എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു . ഭരണ വിരുദ്ധ വികാരത്തിന്റെ ഗുണ ഫലം കൊയ്തു കൊണ്ട് ഭരണം ഇടതു മുന്നണിക്ക് ലഭിക്കും . രണ്ടോ മൂന്നോ MLA മാരെങ്കിലും NDA ക്ക് ഉണ്ടാകാം . പത്തിനും പതിനഞ്ചിനും ഇടക്ക് സീറ്റുകളില്‍എങ്കിലും NDA രണ്ടാം സ്ഥാനത്ത് വരും എന്നതും ഇരുപത് ശതമാനത്തിലേറെ വോട്ടുകള്‍ നേടും എന്നതുമാണ് ഭാവിയിലെ കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാവുന്ന ഘടകമാവുക . NDA ഒരു പക്ഷത്തും ഇടതുമുന്നണി മറുപക്ഷത്തുമായി കേരള രാഷ്ട്രീയം ധ്രുവീകരിക്ക പെടും . ബംഗാളില്‍ ആലോചനയിൽ ഉള്ള മാതിരി, ഇടത് -കോണ്ഗ്രസ് ഐക്യം എന്ന ഫലവും ചിന്ത്യം . അഞ്ചു പത്തു വർഷങ്ങൾ കൊണ്ട് ഇപ്പറഞ്ഞ ധ്രുവീകരണം സംഭവിക്കുകയാണെങ്കിൽ ശ്രീ ഉമ്മന്‍ ചാണ്ടി ആവും കോണ്ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി !!
=====================
കുറിപ്പുകള്‍ :
1) ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരണത്തില്‍ വന്ന രാജ്യം സാന്‍ മാരിനോ ( san marino ) എന്ന ഇറ്റലിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരു പഞ്ചായത്തിനോളം മാത്രം വിസ്തീര്‍ണ്ണം ( 61 ചതുരശ്ര കിലോമീറ്റര്‍ ) ഉള്ള രാജ്യമാണ്. ആ പ്രസക്തിക്കുറവുകൊണ്ട് തന്നെ യാകണം
First elected communist ministry of world എന്ന് google -ല്‍ പരതിയാല്‍ EMS മന്ത്രി സഭയുടെ വിവരത്തിലേക്ക് ലിങ്ക് ചെയ്തു വച്ചിരിക്കുന്നത് . ( https://en.wikipedia.org/wiki/E._M._S._Namboodiripad ).