മലയാളക്കരയില്‍ നിരന്തരം തുടരുന്ന, രാഷ്ട്രീയ കൊലപാതകങ്ങളില് ടീച്ചര് കാര്യമായി ഒന്ന് ഇടപെടണം എന്ന് കുറെ പേരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവണം - അതിനാല് ആല്മാര്ത്തമായി ടീച്ചറോട് അപേക്ഷിക്കുന്നു .
കഴിഞ്ഞ ആഴ്ച പയ്യന്നൂരില് കൊല്ലപെട്ട ധനരാജിന്‍റെയും രാമചന്ദ്രന്റെയും വീടുകള് ടീച്ചര് ഒന്ന് സന്ദര്ശിക്കണം. കൊല്ലപെട്ടവര് നിരപരാധികള് എന്ന് സമ്മതിച്ചില്ലെങ്കിലും വീട്ടുകാര് നിരപരാധികള് ആണെന്ന് സമ്മതിക്കാന് രാഷ്ട്രീയ പാര്ട്ടി്കള്ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല ടീച്ചറെ .
രണ്ടാളുടെയും ഭാര്യമാരെയും മക്കളെയും ഒരുമിച്ചൊരു സ്ഥലത്തേക്ക് വിളിക്കണം. അവര് തമ്മില് പരസ്പരം ഒന്ന് കാണട്ടെ . ദുഖത്തിന്റെ നിലയില്ലാകയങ്ങളില് നീന്തിവശക്കേടായ ആ സ്ത്രീജന്മങ്ങള് ഒന്ന് മുഖത്തോട് മുഖം കാണട്ടെ . സമാനദുഖിതര്ക്ക് ഒന്നും പരസ്പരം സംസാരിക്കാന് കാണില്ല .പക്ഷേ മൌനം വാചാലമായി സംസാരിക്കും . അവരുടെ കണ്ണുകളില് നിഴലിക്കുന്നത് ഒരേ വികാരമായിരിക്കും – അപ്രതീക്ഷമായ ഒറ്റപെടലിന്റെ , നിസ്സഹായതയുടെ, ദൈന്യതയുടെ , ഭാവിയുടെ ആകുലതയുടെ ഒക്കെ ഒക്കെ . അവരുടെ കണ്ണുകള് പരസ്പരം സമാനതകള് തിരിച്ചറിയും. അവര് തമ്മില് ആലിംഗനബന്ധരായി തേങ്ങി തേങ്ങി കരയും. അവര് തമ്മില് അന്നുമുതല് ഒരു പുതുബന്ധം രൂപപെടും. ആ ബന്ധം ഭാവിക്ക് വേണ്ടി നിലനിര്ത്ത്ണം. മക്കളെ നോക്കി വളര്ത്താനും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനും ഒക്കെ പരസ്പരം താങ്ങായി നില്ക്കു ന്ന ഒരു പുതിയ സൌഹാര്ദം സ്വാഭാവികമായിതന്നെ അവിടെ രൂപപ്പെടും.
ഈ കുടുംബങ്ങള് തമ്മില് ഉണ്ടാവുന്ന പുതു ബന്ധം, രാഷ്ട്രീയ വിദ്വേഷം തീര്ക്കു ന്നതിന് വേണ്ടി കൊലപാതകത്തിന് നിര്ദ്ദേ ശം കൊടുക്കുന്ന കുബുദ്ധികളുടെ നിലനില്പ്പി നെ തന്നെ ചോദ്യം ചെയ്യുന്നതാവും. അതുവഴി കശാപ്പ് രാഷ്ടീയത്തിന് ക്രമേണയെങ്കിലും അറുതി ഉണ്ടാവും എന്ന് നമുക്ക് സ്വപ്നം കാണാം , പ്രത്യാശിക്കാം .
ടീച്ചര്ക്ക് ഓര്മ കാണുമല്ലോ . വര്ഷങ്ങള്ക്ക് മുമ്പ് വീട്ടുകാരുടെ മുമ്പില് കൊല്ലപെട്ട സഖാവ് സുധീഷ് , ക്ലാസ്സ്മുറിയില് വിദ്യാര്ഥികളുടെ മുമ്പില് കൊല്ലപെട്ട ജയകൃഷ്ണന് മാസ്റ്റര് . അങ്ങിനെ എത്രയെത്ര കൊല പരമ്പരകള് !
ഇനിയും ഈ അറുകൊല അനസ്യുതം തുടരാതിരിക്കാന്, ടീച്ച റേ വല്ലതും ചെയ്യുക . ടീച്ചറോടല്ലാതെ പിന്നെ ആരോട് പറയും ഇങ്ങനെ ഒരു ഇടപെടലിനായി .