Sunday, September 18, 2022

ശാസ്ത്രത്തിനു ജയ് വിളിക്കണം ദൈവത്തിനല്ല വേണ്ടു എന്ന് ഒരു സുഹൃത്ത്


orpSsntoed6cefea rc7cf0 A 5ue6M0aa01fm61p8:t u0l6tl8a5tibSu2 
-------------------------------------------------------------
നമ്മ മറുപടി 
👇

പ്രിയ അജയഘോഷ് , 

മനുഷ്യബുദ്ധിയിൽ ഉദിച്ച ശാസ്ത്രം അനാവരണം ചെയ്ത കാര്യങ്ങൾ നിരവധിയാണ് . ഇനിയും അനാവരണം ചെയ്യപ്പെടാത്ത എത്രയോ കാര്യങ്ങൾ ! ഉദാഹരണത്തിന് സൂര്യന് ചുറ്റും ഉള്ള ഗ്രഹങ്ങളിലൊന്നായ ഭൂമിയിൽ ഉള്ളപോലെ അനന്തകോടി നക്ഷത്രങ്ങൾക്ക് പരിസരത്തുള്ള ഏതെങ്കിലും ഗ്രഹത്തിൽ ജീവൻ നിലനിൽപ്പുണ്ടോ ഇല്ലയോ എന്ന് ഇത് വരെ ഉറപ്പ് തരാൻ ശാസ്ത്രത്തിന് സാധിച്ചീട്ടില്ല. ഭൂമിയുടെ ഉള്ളിലേക്ക് പോലും ഒരു പരിധി വിട്ട് ആഴത്തിൽ പരിവേഷണം സാധിച്ചീട്ടില്ല !!

നുഷ്യ ശരീരം തന്നെയെടുത്താൽ, കിലോമീറ്ററുകൾ നീളുന്ന രക്ത ചംക്രമണവ്യവസ്ഥയും അതിന്റെ പമ്പിങ് സംവിധാനവും ശുദ്ധീകരണവും ,ശ്വാസവായുവ്യൂഹം, നാഡീ വ്യൂഹം, അസ്ഥി വ്യൂഹം, മാംസപേശികൾ ഇപ്പറഞ്ഞവയുടെയെല്ലാം കേന്ദ്രീകൃത നിയന്ത്രണം ഇവയെല്ലാം   ഇങ്ങനെയൊക്കെയാണ് എന്ന് അനാവരണം ചെയ്തത് ശാസ്ത്രമാണ് എന്നുള്ളത് ശരി. എന്നാൽ, അതിബൃഹത്തായ ഈ സംവിധാനം ഉണ്ടാക്കിയത് ശാസ്ത്രം അല്ലല്ലോ. അവിടെയാണ് ഇമ്മിണി വലിയ ശാസ്ത്രജ്ൻമാർ വരെ (എല്ലാവരും അല്ല ) അത്യന്തികമായി ഒരു ഡിസൈനർ ഉണ്ടാവാം എന്ന് ഉറച്ചു വിശ്വസിക്കുന്നത്തിലെ യുക്തി.
ഇവിടെ താങ്കൾ കൃത്രിമ അത്ഭുതങ്ങളെപ്രതിയാക്കിയാണ് ദൈവത്തെ പരിഹസിക്കുന്നത് . മറിച്ച്, മനുഷ്യശരീരത്തിന്റെയും ഈ പ്രപഞ്ചത്തിന്റെ ആകെ തന്നെയും അതി സങ്കീർണമായ ഡിസൈൻ അത്ഭുതത്തെ പ്രതി, അതിന്റെ ഡിസൈനറെയും പരിഹസിക്കാൻ തോന്നുന്നുണ്ടോ ??
കൃത്രിമ അത്ഭുതങ്ങൾ, ആൾദൈവം ഇതൊക്കെ പരിഹസിക്കപ്പെടേണ്ടത് തന്നെഎന്ന കാര്യത്തിൽ താങ്കളോട്  പൂർണമായും യോജിക്കുകയും ചെയ്യുന്നു
By Ravindran
--------------------------------------------------------------------------
ശ്രീ അജയഘോഷ് കുറിച്ച മറുപടി 👇

ഈ മേശ തനിയെ ഉണ്ടായതാണോ ? ഈ കാർ തനിയെ ഉണ്ടായതാണോ ? അല്ലല്ലോ ? അപ്പോൾ പിന്നെ ഈ കാടും, മലയും, സൂര്യനും, ചന്ദ്രനും തനിയെ ഉണ്ടായി എന്ന് എങ്ങനെ പറയും ? അപ്പോൾ അതിന്റെ പിന്നിൽ ഒരു സ്രഷ്ടാവ് - Creator - ഉണ്ട് എന്നുറപ്പല്ലേ ?"
ഇത് പല വിശ്വാസികളുടെയും നിഷ്കളങ്ക വാദഗതിയാണ്. നല്ലൊരു ശതമാനം വിശ്വാസികൾ വിശ്വാസികളായി തുടരാൻ ഒരു പ്രധാന കാരണം ഈ ചിന്താഗതിയാണ്.
ഈ വാദത്തിന്റെ കുഴപ്പമെന്താണ് ?
പദാർത്ഥങ്ങൾ ഉപയോഗിച്ച് പലതരം വസ്തുക്കൾ നിർമ്മിക്കാൻ നാഡീമണ്ഡലം ഉള്ള ജീവികൾക്ക് കഴിയും. അത് നാഡീമണ്ഡലത്തിന്റെ സ്വഭാവമാണ്. ചില്ലകളും, ചുള്ളിക്കമ്പുകളും ഉപയോഗിച്ച് പക്ഷി കൂടുകെട്ടുന്നു. സ്വന്തം ശരീര സ്രവമുപയോഗിച്ച് ചിലന്തി വലനെയ്യുന്നു. മനുഷ്യർക്ക് വികസിത മസ്തിഷ്കമുണ്ട്; അവർ മേശയും, കസേരയും, വിമാനവും, കാറും, മൊബൈലും നിർമ്മിക്കുന്നു.
ജന്തുമസ്തിഷ്ക്കത്തിന്റെ / നാഡീമണ്ഡലത്തിന്റെ ഉത്പന്നമാണ് ആശയം. ആശയത്തിന്റെ സാക്ഷാൽക്കാരം പ്രവർത്തിയിലൂടെ നടപ്പാകുന്നു.
അതേസമയം, ജന്തു മസ്തിഷ്ക്കം പദാർത്ഥങ്ങൾ ചേർന്ന് രൂപം കൊണ്ടതാണ്. അതിലുണ്ടാകുന്ന ആശയം പദാർത്ഥജന്യമാണ്.
തുടക്കത്തിൽ പറഞ്ഞ സൃഷ്ടിവാദം ഉന്നയിക്കുന്നവർ ഈ വസ്തുതയെ മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ നിഷേധിക്കുന്നു. ഇതാണവരുടെ വാദങ്ങളിലെ ന്യൂനത.
എന്നുമാത്രമല്ല, മറ്റു പല കാര്യങ്ങളിലുമെന്നപോലെ അവർ കാര്യകാരണ ബന്ധത്തെ പൂർവ്വാപര ക്രമത്തിൽ മനസ്സിലാക്കുന്നില്ല. മറിച്ച്, ആശയത്തിൽ നിന്ന് അഥവാ ബോധത്തിൽ നിന്നാണ് പദാർത്ഥങ്ങൾ ഉണ്ടായത് എന്ന് അവർ വാദിക്കുന്നു.
എന്നാലോ... തെളിവുകൾ എല്ലാം ഈ ചിന്താഗതിക്കെതിരാണ്. ആശയം പദാർത്ഥജന്യം എന്നതിന് മാത്രമേ തെളിവുള്ളൂ....
ചുരുക്കത്തിൽ ബോധം പദാർത്ഥജന്യം എന്നത് വസ്തുത; ഇതുമറന്ന്, പദാർത്ഥം ബോധജന്യം എന്നു വാദിക്കുകയാണ് സൃഷ്ടിവാദം.
ഇതു നന്നായി മനസ്സിലാക്കിയാൽ സൃഷ്ടിവാദത്തിൽ നിന്ന് പുറത്തുകടക്കാൻ പ്രയാസമില്ല
--------------------------------------------------------------------
നമ്മ മറുപടി 👇

പദാർത്ഥ ജന്യമാണ് എല്ലാം എങ്കിൽ ലളിതവും പ്രസക്തവു മായ ചിലതുണ്ട് ചോദിക്കുവാൻ.
അന്ധവും ബീജവും ചേർന്ന ശേഷം രൂപപ്പെടുന്ന ബ്രുണത്തിന്റെ പദാർത്ഥ ഘടന ശാസ്ത്രം കണ്ടു പിടിച്ചീട്ടുണ്ട്. ആ ഘടനാ പ്രകാരം പദാർത്ഥം സംയോജിപ്പിച്ചാൽ ജീവനുള്ള ബ്രുണത്തെ എന്തേ സൃഷ്ടിക്കാൻ പറ്റാത്തത് ?? വയസ്സാവൽ, മരണം ഇതിനും ഈ ചോദ്യം ബാധകം.
മാനസിക രോഗികളുടെ തലച്ചോറിന്റെ പദാർത്ഥഘടനാ വ്യത്യാസം ശാസ്ത്രം കണ്ടുപിടിച്ചീട്ടുണ്ട്. എന്നാൽ ആ വ്യത്യാസം ശരിയാക്കുന്നതിനുള്ള മരുന്ന് കൊടുത്താലുംമാനസിക രോഗം മുഴുവനായി വിട്ടുമാറി പോകുന്നില്ല. എല്ലാം പദാർത്ഥ ജന്യ മെങ്കിൽ ഇങ്ങനെ ആകാമോ ?

By Ravindran
---------------------------------------------------------
ശ്രീ അജയഘോഷ് ഉപസംഹരിച്ചത്  👇

പോസ്റ്റിലും മുന് കമന്റിലും ഇതിനൊക്കെയുള്ള ഉത്തരം കൃത്യമായി ഞാന് നല്കിയിട്ടുണ്ട് രവീന്ദ്രന് ഭായ്...
ഇനി തര്ക്കിക്കാന് ഞാനില്ല🙏

===================================