ഋഷി സുനകിന്റെ പ്രധാനമന്ത്രിപദവിയിൽ സംഘികൾക്ക് അഭിമാനിയ്ക്കാനൊന്നുമില്ല.
ഋഷി സുനക് ബ്രിട്ടന്റെ ആദ്യത്തെ നോൺ - വൈററ് പ്രധാനമന്ത്രി ആയതോടെ ഹിന്ദു ത്വവാദികൾ എന്തോ വിജയം നേടിയതുപോലെയുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരിക്കുന്നു. ഇതിൽ അവർക്ക് ഊറ്റം കൊള്ളാനെന്തുണ്ട്? ഒന്നുമില്ല. എന്നു മാത്രമല്ല ഇത് ബ്രിട്ടീഷ് ജനസമൂഹം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ വിജയമാണ്.
ഇവിടെ ഹിന്ദുത്വവാദികൾ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരെ എന്തെല്ലാം തരം ഭീഷണികൾ ഉയർത്തിയവരാണവർ, സോണിയ ഒഴിഞ്ഞു
നിന്നതു കൊണ്ട് അന്നത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങളിൽ എത്തിയില്ല. ഇന്നു സംഘി രീതിയിലുള്ള ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന് പറഞ്ഞ് അണിയറയിൽ കത്തികഠാരികൾ രാകിമിനുക്കി ന്യൂനപക്ഷ വേട്ടയ്ക്ക് തയ്യാറെടുക്കുകയാണവർ . എന്നാൽ ലോകം മറ്റൊരു ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ വസ്തുത ഉൾകൊള്ളാത്ത മോദിക്കൂറ് യുക്തിവാദികളും ഇവിടെയുണ്ട്. ധാർമ്മികയില്ലാത്ത സ്വതന്ത്ര ചിന്തകരുടെ വിഴുപ്പലക്കലും മോദി ഭരണത്തെ താങ്ങുന്നു.
ബ്രിട്ടനിൽ ഹിന്ദുവായി ജീവിക്കാനും ഭരണാധികാരം കൈയാളാനും ഋഷി സുന കിന് കഴിയുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറ്റൊരു പൗരത്വത്തിൽ അവിടെ ജീവിക്കാനും കഴിയുന്നു. ഇത്തരം ഉദാര ജനാധിപത്യചിന്തകളിലേക്ക് എന്നാണ് ഇന്ത്യക്കാർക്ക് ഉണരാനാകുക. ഇവിടെ ദേശീയ വിദ്യാഭ്യാസനയത്തിൽ നിന്നു പോലും സെക്കുലർ എന്ന പദം എടുത്ത കളഞ്ഞ സന്ദർഭമാണിത്. അതുകൊണ്ട് ഋഷി സുന്കിന്റെ പേരിൽ സംഘികൾക്ക് അഭിമാനിക്കാനൊന്നുമില്ല.
**********************************
Ravindran Cheenath Ramakrishnan
ദേ വന്നു - ഇന്ത്യൻ പൊതുബോധത്തെ തീവ്രഹിന്ദുത്വക്കാർക്ക് സ്വന്തം ആക്കി കൊടുക്കുന്ന ചിന്താശകലമാണ് ഡേവീസേട്ടൻ ഇവിടെ ഉന്നയിച്ചിരിക്കുന്നത് .ആദ്യം തന്നെ ഋഷി - സോണിയ താരതമ്യത്തിന്റെ വസ്തുത എന്താണ് എന്ന് നോക്കാം .
ഒരാൾ ഇഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ ഒന്നാമത്തെയല്ല രണ്ടാമത്തെ തലമുറ അംഗം (മക്കളുടെ മക്കൾ ), ഉന്നത വിദ്യാഭ്യാസം, MP ആയി തെരെഞ്ഞെടുക്ക പെട്ടശേഷം പല ഉത്തരവാദിത്തസ്ഥാനങ്ങൾ, ട്രഷറി വകുപ്പ് തലവൻ, പ്രധാന മന്ത്രി പദത്തിനായുള്ള മത്സരത്തിൽ രണ്ടാമനായുള്ള ഫിനിഷിങ്, ഇതൊക്കെ കഴിഞ്ഞുള്ള ഊഴമാണ് ഇപ്പോൾ PM പദവിയിൽ എത്തിച്ചിരിക്കുന്നത്.
ശ്രീമതി സോണിയ ഗാന്ധി : വിവാഹശേഷമാണ് ഇന്ത്യയിലെത്തിയത് പോലും. കോണ്ഗ്രസ് പാർട്ടിയെ വളർത്താനോ പറ്റിയില്ല എന്നാലോ തള ർത്താതിരിക്കാനെങ്കിലും പറ്റിയോ - അതുമില്ല.
എണ്ണമറ്റ നേതാക്കന്മാരെ പാർട്ടിയിൽ നിന്നകറ്റി. മുൻകാലത്തെ പ്രഗത്ഭ നേതാക്കൾ തൊട്ടറിഞ്ഞ ഇന്ത്യൻ ദേശീയതയുടെആൽമാവിനെകണ്ടെത്താനാവാത്തയാൾ (ഒറ്റ ഉദാഹരണം - കോണ്ഗ്രസ് നേതാക്കൾ നടപ്പാക്കിയതാണ് ഗോവധനിരോധന നിയമം - അത് നിലവിലുള്ള സംസ്ഥാനങ്ങളിളെല്ലാം എന്ന് അർജവത്തോടെ പറയാൻ പോലും സാധിക്കാത്ത സോണിയാജി )
അതുകൊണ്ട്, സോണിയാഗാന്ധിയെ ഋഷി സുനാകുമായി താരതമ്യം ചെയ്യുന്നത് ബാലിശം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല തന്നെ .
ദീർഘകാലം ഇന്ത്യ അടക്കി ഭരിച്ച, അതിനുവേണ്ടി നിരവധി പേരെ കൊന്നൊടുക്കിയ, ഇവിടെ നിന്നും വൻതോതിൽ ധനസമ്പാദനം നടത്തിയ സൂര്യൻ അസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമായ ഇന്നത്തെ ബ്രിട്ടനിൽ ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി ആയതിൽ ഏതൊരു ഇന്ത്യക്കാരനും കാലത്തിന്റെ ഒരു കാവ്യനീതി കാണും . അത് മനുഷ്യസഹജമാണ് . അതിൽ കൂടുതൽ കാണുന്നവരും ഇത്രയെങ്കിലും കാണാത്തവരും –രണ്ടുകൂട്ടരും തീവ്ര ചിന്താഗതിക്കാരെന്നു ഈ എളിയ വന്റെ ബോദ്ധ്യം.
പിന്നെ, ബ്രിട്ടീഷ് ജനതയുടെ മതനിരപേക്ഷ - ഉദാര ചിന്തയെ കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു . ചരിത്രത്തിലെ പല ക്രൂരതകൾക്കും കൂട്ട നിന്ന രാജ്യമാണെകിലും അവർ ചെയ്ത ഏറ്റവും വലിയ നന്മ എന്നത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്ന നിരവധിയായ അഭയാർത്ഥികൾ അടക്കം ഉള്ളവർക്ക് പൗരത്വം കൊടുത്തു എന്നുള്ളതാണ് . അങ്ങിനെ ബഹുസ്വരതയുള്ള ഒരു സമൂഹം അവിടെ രൂപപ്പെട്ടു .