Friday, October 23, 2015

ആല്മ വഞ്ചകര്‍ നമ്മള്‍







എല്ലാ കൊലപാതകങ്ങളും ക്രുരവും പൈചാശികവും
ആണ് . അത് വ്യക്തികള്‍ നടത്തിയാലും സംഘടനകള്‍ നടത്തിയാലും എന്തിന് ഭരണ സംവിധാനങ്ങള്‍ നടത്തിയാല്‍ പോലും ഒരിക്കലും ന്യായീകരിക്കാന്‍ ആവില്ല . വധശിക്ഷ പോലും ലോകത്ത് കുറെ രാജ്യങ്ങള്‍ നിറുത്തുകയും കുറെ രാജ്യങ്ങള്‍ വധശിക്ഷ നിരോധനത്തിലേക്ക്   ഗൌരവ പൂര്വ്വം അടുത്ത് കൊണ്ടിരിക്കുകയും ആണ് എന്നതാണ് യാഥാര്ത്ഥ്യം .

കൊലപാതകത്തിന് ഇരയായവര്‍ സമൂഹത്തില്‍ കൂടുതല്‍ ദൈന്യതയില്‍ കഴിയുന്നവര്‍ ആണെങ്കില്‍ പൊതു സമൂഹത്തിന്റെ ആശങ്കയും പ്രതികരണവും സ്വാഭാവികമായും കൂടും. അങ്ങനെ പൊതു സമൂഹം ശക്തമായി പ്രതികരിച്ച സംഭവമായിരുന്നു ഹരിയാനയില്‍ ദളിത്‌ കുട്ടികളെ തീയിട്ട് കൊന്ന സംഭവം .

ഹരിയാനയിലെ കൊലപാതകത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രതികരണ തീവ്രത കണ്ടപ്പോള്‍ ഒരു കാര്യം പറയാതെ വയ്യ എന്ന് തോന്നി . ഇത്രയും പ്രതികരണ തീവ്രത ഉള്ള കേരളീയ പൊതുസമൂഹം കേരളത്തിലെ ദളിത്‌ സമൂഹത്തോട് ഇത്രനാളും പുലര്ത്തി പോന്നതും ഇപ്പോള്‍ പുലര്ത്തുതന്നതും ആയ കടുത്ത ഒരു സാമൂഹ്യ അനീതിയെ ഇത്തരുണത്തില്‍ എങ്ങിനെ കണ്ടില്ലെന്ന് നടിക്കും ?

സര്ക്കാര്‍ ശമ്പളം കൊടുത്ത് നടത്തുന്ന ഏകദേശം ഒമ്പതിനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ട് . മൊത്തം  രണ്ടര ലക്ഷത്തോളം ജോലിക്കാരുള്ള ഈ സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും നമ്മുടെ സമൂഹത്തിലെ അടിത്തട്ടില്‍ കിടക്കുന്ന ഈ ദളിതര്ക്ക് അവര്‍ അര്ഹിക്കുന്ന കുറച്ച് ജോലി കൊടുക്കെണ്ടിയിരുന്നില്ലേ സമൂഹമേ . അതുണ്ടായീട്ടുണ്ടോ ?? ഇല്ലെന്നതില്‍ ലജ്ജിക്കുക സമൂഹമേ ലജ്ജിക്കുക ??

നേരിട്ടുള്ള സര്ക്കാര്‍ ജോലികളില്‍ സംവരണവും കാര്യങ്ങളും ഒക്കെ ഉണ്ടായീട്ടും ജനസംഖ്യ അനുപാതത്തിന്റെ നാലയല്പ്പ ക്കത്തുപോലും ഈ ദളിത്‌ വിഭാഗങ്ങള്‍ എത്തിയീട്ടില്ല. അപ്പൊ പിന്നെ ഒമ്പതിനായിരത്തോളം വരുന്ന സര്ക്കാര്‍ ശമ്പളം കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പാവങ്ങളിലെ അര്ഹരായവരില്‍ നിന്ന് ഒരൊറ്റ നിയമനവും കൊടുത്തീട്ടില്ല അല്ലെങ്കില്‍ കൊണ്ടുക്കുന്നില്ല എന്നത് എത്ര വലിയ സാമൂഹ്യ വഞ്ചന ആണ് എന്റെ കേരളീയ സമൂഹമേ . എന്നീട്ട് നമ്മള്‍ വടക്കേ ഇന്ത്യ വരെ കേള്ക്കുന്ന ഉച്ചത്തില്‍ അലറി മുദ്രാവാക്യം വിളിക്കുന്നു – ദേ അവിടെ ദളിത്‌ പീഡനം വലിയ പീഡനം എന്ന്.  നമ്മള്‍ എത്ര വലിയ ആല്മ വഞ്ചകര്‍ ആണ് എന്റെ കൂട്ടരേ.



Monday, October 12, 2015

ശിവഗിരി യും ശാശ്വതീകാനന്ദ സ്വാമിയും - അല്‍പ്പം പഴയകാല ചരിത്രം




ശ്രീനാരായണപ്രസ്ഥാനങ്ങളുടെ എല്ലാം അത്മീയ തലസ്ഥാനം എന്നും ശിവഗിരി തന്നെ.  1984 മുതല്‍ 1995 വരെ ശിവഗിരി ധര്മസംഘം ട്രസ്റ്റ്‌ മേധാവി ആയിരുന്നത് ശാശ്വതീകാനന്ദ സ്വാമി ആയിരുന്നു. സന്യാസിമാരിലെ പ്രമുഖര്‍ അംഗങ്ങള്‍ ആയുള്ള സമിതിയില്‍ നിന്ന് തെരഞ്ഞെടുപ്പിലൂടെ ആണ് മഠാധിപതിയെ  തെരെഞ്ഞെടുക്കുന്നത് . ഗുരുദേവന്റെ   കാലം മുതലേ വന്ന് കുമിഞ്ഞ്‌ കൂടിയ സ്ഥാവരജംഗമ സ്വത്തും എല്ലാം മഠത്തിന് ധാരാളം . ഒരു പക്ഷേ SNTRUST-നേക്കാളും സ്വത്ത് അന്നും ഇന്നും ശിവഗിരി ധര്മസംഘത്തിന്റെ അധീനതയില്‍ ആണ് ഉള്ളത് . അങ്ങിനെയുള്ള ശിവഗിരി മഠത്തില്‍ നീണ്ട കാലത്തെ ഭരണസാരഥ്യത്തിന് ശേഷം   1995ല്‍ ശാശ്വതീകാനന്ദ സ്വാമിയുടെ പാനല്‍തോറ്റ് പോയി . കൈവല്യആനന്ദ സ്വാമിയുടെ പാനല്‍ വിജയിച്ചു.


പരാജയംഅംഗീകരിക്കാതെ കൈയൂക്ക് ഉപയോഗിച്ച് ശാശ്വതീകാനന്ദ സ്വാമി യും കൂട്ടരും ശിവഗിരിബലമായി പിടിച്ചെടുക്കാന്‍ ഇറങ്ങി പുറപ്പെട്ടു . കൈവല്യആനന്ദ സ്വാമിയും പ്രകാശാനന്ദ സ്വാമിയും (ഇപ്പോഴത്തെ മഠാധിപതി )  കൂട്ടരും RSS കാര്‍ ആണെന്ന  ആരോപണം പ്രചരിപ്പിച്ചു- മതേതരത്വം  വലിയ അപകടത്തില്‍ എന്നും. ( യഥാര്‍ത്ഥത്തില്‍  ആ  സ്വാമിമാര്‍ക്ക്   RSS ബന്ധം ഉണ്ടാ യിരുന്നെങ്കില്‍ CPM  അന്ന് മൌനം  പുലര്‍ത്തുമോ ? എന്തായാലും CPM അന്ന് മൌനം പാലിക്കുകയാണ്  ചെയ്തത് എന്ന്   ചരിത്രം  )

"ലോക മതേതരത്വത്തിന്റെവക്താവ്" സാക്ഷാല്‍ മദനിസാഹിബ് സ്വാമിക്ക് വേണ്ടി രംഗത്ത് ഇറങ്ങി . മഠംപിടിച്ചെടുക്കാനായി കൂട്ടിയആയിരത്തിലേറെ ആള്ക്കാരില്‍ ഭൂരിഭാഗവും PDP അനുഭാവികള്‍ ആയിരുന്നുഎന്നതും  ചരിത്രം . PDP നേതാവ് സുവര്ണകുമാര്‍ അന്ന് സ്വാമിക്ക് വലം കൈ ആയിരുന്നു .

                 Swami Prakashanandha & Others -1995 File Photo
അപ്പോള്‍ കണിച്ചുകുളങ്ങരഅമ്പലത്തില്‍ ഭാരവാഹി മാത്രം  ആയിരുന്ന വെള്ളാപള്ളി അന്ന് വ്യക്തിപരമായി ശാശ്വതീകാനന്ദയോടാണ് ആഭിമുഖ്യം പുലര്ത്തി യിരുന്നത്. ( SNDP, SN TRUST ഭാരവാഹി ആയി ഉയര്‍ന്നീട്ടില്ല  അന്ന് വെള്ളാപള്ളി )

ആന്റണിസര്ക്കാര്‍ ശക്തമായ പോലീസ്‌ നടപടിയിലൂടെ ആണ് കൈയൂക്ക് കൊണ്ട് മഠം പിടിച്ചെടുക്കാന്‍വന്നവരെ നേരിട്ടത് . അന്ന് മദനി - ശാശ്വതീകാനന്ദ കൂട്ടുകെട്ട് വിജയിച്ചിരുന്നുവെങ്കില്‍ കേരള ചരിത്രം ഇന്ന് മറ്റൊന്നാകുമായിരുന്നുവെന്ന് ഏതു നിഷ്പക്ഷമതിയും  സമ്മതിക്കും.

ശിവഗിരി മഠത്തില്‍ നിന്ന് ശാശ്വതീകാനന്ദ സ്വാമി പുറത്തായതിന് പുറകില്‍ വലിയ ദുര്‍നടപ്പും പവിത്രമായ ആ സ്ഥാനത്തിന്‍റെ ദുരുപയോഗവും മറ്റും ഒക്കെ ആയിരുന്നു  എന്ന്‍ അന്നത്തെ  പിന്നാമ്പുറ കഥകള്‍.

ശിവഗിരി മഠത്തില്‍  നിന്ന്   നാണം കെട്ടു പുറത്തായപ്പോള്‍ ,    എന്നാലിനി SN TRUST -ല്‍  ഒരു കൈ നോക്കിക്കളയാം  എന്ന രീതിയില്‍ വരികയാണ്  പിന്നീട് ശാശ്വതീകാനന്ദചെയ്തത്. ശിവഗിരിയിലെ   ഇതര  സ്വാമിമാരുമായി പോലും  സമന്വയം  ഇല്ലാത്ത ശാശ്വതീകാനന്ദ,  സാധാരണ ജനങ്ങള്‍ അംഗങ്ങളായുള്ള SN TRUST ഭാരവാഹികളുമായും മറ്റും  സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവുന്നത്   തികച്ചും സ്വാഭാവികം.


എന്തായാലും വര്‍ത്തമാനകാല സാമൂഹ്യ അസമത്വങ്ങല്‍ക്കെതിരെ ‍ രാഷ്ട്രീയമായി വന്‍ മുന്നേറ്റത്തിന്  തയ്യാറായി നില്‍ക്കുന്ന വെള്ളാപ്പള്ളിയെ ആണ് കുറച്ച് നാളായി  നാം കാണുന്നത് . രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവും വന്ന  മേലാളന്‍മാര്‍ ആവട്ടെ,  വെള്ളാപ്പള്ളിയും  സ്വാമിയുമായി  അന്ന്  ഉണ്ടായി എന്ന്  പറയപ്പെടുന്ന സ്വരച്ചേര്‍ച്ചയില്ലായ്മകളെയും മറ്റുംവളരെ ഫലപ്രദമായി ഉപയോഗിക്കുന്ന കാഴ്ച യാണ് ഇപ്പോള്‍ ദിനേന കാണാന്‍ കഴിയുന്നത്‌  .ശേഷം കാത്തിരുന്നു കാണുക തന്നെ .