ശുഭ സൂചകമായി പ്രകൃതിയുടെ പനിനീര്‍ തെളിയോടെ തുടക്കം - കാസര്‍ഗോഡ്
കണ്ണൂര്‍
തളിപ്പറമ്പ്
വടകര
മാനാം ച്ചിറ -കോഴിക്കോട്
മലബാറില്‍ വച്ച് ഒരു മുസ്ലിം സഹോദരന്‍റെ ആശംസകള്‍ സ്വീകരിച്ച് VN
മലപ്പുറം
കേരളത്തിന്‍റെ നെല്ലറയില്‍ - പാലക്കാട്
വടക്കാഞ്ചേരി
തൃശ്ശിവപേരൂര്‍
ചാലക്കുടി
ആലുവ
അടിമാലി
മലബാര്‍ നായര്‍ സമാജം സാരഥി - മഞ്ചേരി ഭാസ്കരന്‍ പിള്ള
മുവാറ്റുപുഴ
കോട്ടയം
സത്യാഗ്രഹഭൂവില്‍ - വൈക്കത്ത്
കേരള പുലയര്‍ മഹാ സഭാ നേതാവ് ശ്രീ നീലകണ്ഠന്‍ അഭിസംബോധന ചെയ്യുന്നു
ഫാദര്‍ റിജോ നിരപ്പുകണ്ടം അഭിസംബോധന ചെയ്യുന്നു
@ മാവേലിക്കര
KPMS പടക്കുതിര - ശ്രീ ബാബു
@ ചെങ്ങന്നൂര്‍
@ പത്തനംതിട്ട
യോഗക്ഷേമസഭ യുടെ സാരഥി - അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
@ കൊല്ലം
========================================================================
സമത്വ മുന്നേറ്റ യാത്ര ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്ന പതിനാലിന പരിപാടികള്‍
1. ഭൂമി
ഭൂമിയുടെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞു വരുന്ന നമ്മുടെ സംസ്‌ഥാനത്ത് സമ്പത്ത് കുറച്ച് വ്യക്‌തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ഇതിനു പരിഹാരമായി സ്വകാര്യ തോട്ടങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തണം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള നഗര സ്വത്തിനും പരിധി ഏര്‍പ്പെടുത്തണം. അധികമുള്ള ഭൂമി ഭൂരഹിതരായ പാവങ്ങള്‍ക്ക് വീതിച്ചു നല്‍കണം. പാട്ടക്കരാര്‍ കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്കായി വീതിച്ചുനല്‍കാന്‍ കഴിയണം.
2.ഭവന പദ്ധതി
നിലവിലുള്ള ഭവനപദ്ധതികള്‍ എല്ലാംതന്നെ പാവപ്പെട്ടവനെ കടക്കാരനും ഭവനരഹിതനും ആക്കുന്ന സ്വഭാവത്തിലുള്ളതാണ്. ഇതിന് മാറ്റം വരുത്തി, പാവങ്ങള്‍ക്ക് അനുവദിക്കുന്ന വീട് പണിതീര്‍ത്ത് അവര്‍ക്ക് കയറി താമസിക്കുവാന്‍ പാകത്തിലാക്കി വീടിന്റെ താക്കോല്‍ നല്‍കുന്ന സംവിധാനത്തിലാക്കണം.
3. സാമൂഹ്യ ക്ഷേമം
പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത് 5000 രൂപയായി നിശ്‌ചയിക്കണം. സച്ചാര്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തതിനു തുല്യമായി എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക പിന്നാക്ക വ്യത്യാസമില്ലാതെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും നല്‍കണം.
4. ഭക്ഷ്യസുരക്ഷ, പൊതു വിതരണവും
റേഷന്‍ വിതരണം കുറ്റമറ്റതാക്കുകയും അത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ അളവില്‍ നല്‍കുകയും ചെയ്യണം.
5. ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വികസനം
ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ കോളനിവല്‍ക്കണത്തിലൂടെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സംവിധാനം അവസാനിപ്പിച്ച്, സാമൂഹിക സുരക്ഷയോടെ പൊതു ചുറ്റുപാടില്‍ ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.
6. സാമ്പത്തികം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുകയും, ലക്ഷങ്ങള്‍ ചെലവഴിച്ച് മണിമാളികകള്‍ പണിതുയര്‍ത്തുകയും ചെയ്‌തവരുടെ വരുമാന സ്രോതസ് അന്വേഷിച്ച് അധിക സ്വത്തുക്കള്‍ കണ്ടുകെട്ടണം.
7. വിദ്യാഭ്യാസം
ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നല്‍കണം. എല്ലാ എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേയും നിയമനം പി.എസ്.സിക്ക് വിടണം. നിലവിലുള്ള സംവരണത്തില്‍ കുറവുവരുത്താതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തണം.
8. സേവന മേഖല
സര്‍ക്കാര്‍ സര്‍വിസിലെ അഴിമതിയും കൈക്കൂലിയും കെടുകാര്യസ്‌ഥതയും അവസാനിപ്പിച്ച്, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് കാലപരിധി നിശ്‌ചയിക്കുക.
9. പരിസ്‌ഥിതി സംരക്ഷണം
വനം കയ്യേറുന്നവര്‍ക്കും പരിസ്‌ഥിതിനാശം വരുത്തുന്നവര്‍ക്കും കനത്ത ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണം.
10. ആരോഗ്യം
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആധുനിക ചികിത്സാസൗകര്യങ്ങളും ഡോക്‌ടര്‍മാരുടെ സേവനവും മരുന്നും ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ന്യായമായ ഫീസ് ചുമത്തിയും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
11. ക്രമസമാധാനം
ഈ മേഖലയില്‍ വിമുക്‌തഭടന്മാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിന് രൂപം നല്‍കണം. സൈബര്‍ ക്രൈം നടത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തണം.
12. കൃഷി
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ വിത്തും വളവും പരിജ്‌ഞാനവും നല്‍കുകയും അതോടൊപ്പം വിളസംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണം.
13. ക്ഷേത്ര സംരക്ഷണം
വരുമാനം കുറഞ്ഞ് ജീര്‍ണാവസ്‌ഥയിലുള്ള ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയാറാക്കണം. സ്വകാര്യ ക്ഷേത്രങ്ങളിലേതുള്‍പ്പെടെ ശാന്തിമാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നല്‍കണം. ദേവസ്വം ബോര്‍ഡുകളില്‍ രാഷ്‌ട്രീയക്കാരെ ഒഴിവാക്കി ക്ഷേത്രവിശ്വാസികളെ ഭരണം ഏല്‍പ്പിക്കണം.
14. ജനറല്‍
പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ളവരുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുകയും, യാഥാര്‍ത്ഥ്യവുമായി ഇത് ശരിയാണെന്ന് ഉറപ്പുവരുത്തുകയും വേണം.
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നത് സമഗ്രവും സര്‍വാശ്ലേഷിയുമായ വികസനവും ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരവും മുന്നില്‍ കണ്ടുകൊണ്ടാണ്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി എന്നിവ അടിസ്‌ഥാനമാക്കിയുള്ള ഒരു നവകേരള സൃഷ്‌ടിയാണ് പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
പുതിയ പാര്‍ട്ടി ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ല
മറിച്ച് സാഹോദര്യവും സമഭാവനയും തുല്യതയും അടിത്തറ പാകിയ ഒരു നവ രാഷ്‌ട്രീയ
സംവിധാനമാണ്.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്‌ഥാനം കേരള രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുഗുണമായ ചില ആശയങ്ങളും മുദ്രാവാക്യങ്ങളുമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വയ്‌ക്കുന്നത്.
===========
സമാപനയോഗം @ ശംഖുമുഖം - തിരുവനന്തപുരം
പുതുയുഗപ്പിറവി - BDJS
സാഗര സംഗമം : ജനസാഗരവും അറബിക്കടലും
( Welcome for readers valuable comments . Thanks )
5 comments:
Good and commendable effort
Finally Change is coming to Kerala.
very good effort Ravi, Kerala is looking for a positive change in politic and social as well.
ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നല്‍കണം. --- വ്യക്തമാക്കാമോ രവിയേട്ട?
yes we can do this.we should support for keralam. but keep safe distance from LDF nad udf.
we will reach the correct position
Post a Comment