Wednesday, June 15, 2016

മാസ്റ്ററുടെ വില്‍പത്രം


അധ്വാനികളായ കര്ഷക കുടുംബാംഗം, അദ്ധ്യാപകന്‍, പൌര പ്രമുഖന്‍ ഇതൊക്കെ ആയിരുന്നു അദ്ദേഹം. ജോലിയില്നിന്ന് നിന്ന് വിരമിച്ചു. മക്കളുടെ വിവാഹം ഒക്കെ കഴിഞ്ഞു. സംതൃപ്ത ജീവിത സാഹായ്നത്തില്‍ ഹൃദയാഘാതം വന്ന് അപ്രതീക്ഷിത മരണം .

വീട്ടുകാര്‍ മാസ്റ്ററുടെ നന്മകള്‍ എണ്ണിപറഞ്ഞ് കരഞ്ഞു. നാട്ടുകാര്‍ പരേതനെ പുകഴ്ത്തുകയും നിശ്വാസമിടുകയും ചെയ്തു.

ദിവസങ്ങള്ക്ക് ശേഷം ഒരു പ്രഭാതത്തില്‍ നഗരത്തിലെ വക്കീല്‍ വീട്ടിലെത്തി .വര്ഷംങ്ങള്ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത മാഷുടെ വില്പത്രവും ആയാണ് വക്കീല്‍ എത്തിയത്. വ്യവസ്ഥകള്‍ ഓരോന്നായി വക്കീല്‍ വായിച്ചു. ഓരോ വസ്തുവും ഇന്ന ഇന്ന മക്കള്ക്ക് ‌ . ഭാര്യയുടെ പേരില്‍ ഇന്ന വസ്തു . അങ്ങിനെ എല്ലാം കിറുകൃത്യം . അങ്ങിനെ വായിക്കുന്നതിനിടയില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി ഒരു പേര് !

വ്യവസ്ഥാപിതമായ ബന്ധത്തില്‍ ഒന്നും പെടാത്ത, പണ്ട് വീട്ട്  ജോലിക്ക് സ്ഥിരമായി  വന്നിരുന്ന, മതം പോലും അന്യമായ ഒരു സ്ത്രീക്കും കുടുംബത്തിനും  ഭേദപെട്ട ഒരു വസ്തു !

മാസ്റ്ററുടെ ഭാര്യയും മക്കളും ഞെട്ടിത്തരിച്ചു. സഹോദരന്‍ മാര്‍ കോപം പൂണ്ടു .പെങ്ങന്‍ മാര്‍ അടക്കം പറഞ്ഞ് കരഞ്ഞു .

ആര് പ്രകമ്പനം കൊണ്ടീട്ട് എന്ത് കാര്യം ? രജിസ്റ്റര്‍ ചെയ്ത വില്പ്ത്രം സര്ക്കാ ര്‍ രേഖയാണ്. പതുക്കെ പതുക്കെ എല്ലാം ശാന്തമായി .

 ജീവിത പ്രാരാബ്ദങ്ങളില്‍ പെട്ട് കഷ്ട പെട്ടിരുന്ന പണിക്കാരിയും കുടുംബവും  സന്തോഷിച്ചു . മരണശേഷമാണെങ്കിലും മാഷുടെ അംഗീകാരം ലഭിച്ചതില്‍ തീവ്രമായി കരഞ്ഞുകൊണ്ട്‌ അവര്‍ സന്തോഷിച്ചു.  

 മാസ്റ്ററുടെത്   സ്നേഹത്തിന്‍റെയും  കരുതലിന്‍റെയും  സമീപന മായിരുന്നു എന്ന കാര്യത്തില്‍ സമൂഹത്തില്‍ ആര്‍ക്കും തര്‍ക്കം തമ്മില്‍  ഉണ്ടായില്ല  .

 ഉന്നതങ്ങളില്‍ ഇരുന്ന്‌ മാസ്റ്ററുടെ ആല്മാവും  സന്തോഷിച്ചു സംതൃപ്തിയടഞ്ഞു കാണുമെന്ന ഒരു കൂട്ടരുടെ വാദത്തിന്  പക്ഷെ തര്‍ക്ക വാദം ഉണ്ടായിരുന്നു . മരണശേഷം വെറും ശൂന്യതയാണെങ്കില്‍ പിന്നെ എന്ത് "ഉന്നതങ്ങളിലിരുന്നുള്ള സന്തോഷം" ? 

No comments: