Sunday, November 13, 2022

 എ എ പി എന്നാൽ എന്ത്  

November 7, 2022

Lonappan Koodaly

ഗുജറാത്തിൽ AAP വിജയിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വഴിത്തിരിവായിരിക്കും
നിരന്തരമായി കബളിപ്പിക്കപ്പെടു ഒരു ജനത കാത്തിരിക്കുന്ന ബദലിന് നേതൃത്വം കൊടുക്കാൻ അവർക്കു സാധിക്കും.


Ravindran Cheenath Ramakrishnan

Dear Lonappan Koodaly ചേട്ടാ,

👉 പല സുപ്രധാന വിഷയങ്ങളിലും AAP നിലപാട് താങ്കൾ ഇതുവരെ ശ്രദ്ധിച്ചീട്ടില്ലേ ലോനപ്പൻ ചേട്ടാ !!
കഷ്മീരിന്റെ വിശേഷ പദവി എടുത്ത് കളഞ്ഞത്, പാകിസ്ഥാൻ, അഫഗാനിസ്ഥാൻ, അയൽ രാജ്യങ്ങളിൽ നിന്നുള്ള അഭയാര്ഥികൾക്കായുള്ള പൗരത്വ നിയമം, കാർഷിക നിയമം, ഗോഹത്യ-മനുഷ്യഹത്യ ഇത്തരം സുപ്രധാന വിഷയങ്ങളിൽ ഏതിലെങ്കിലും BJP നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നിലപാട് AAP എടുത്തിട്ടുണ്ടോ ??🤔
👉 വാസ്തവത്തിൽ ഇതിലൊക്കെ BJP-യെക്കാൾ ഒരു പടി മുമ്പിലാണ് AAP-യുടെ നിലപാട് . എല്ലാ വാർത്താ- രാഷ്ട്രീയ സ്പന്ദനങ്ങളും തിരിച്ചറിയുന്ന താങ്കൾ ഇത് മനസ്സിലാക്കിയീട്ടില്ലെങ്കിൽ കഷ്ടം തന്നെ 🤔
👉 അത് കൊണ്ട്, ഗുജറാത്തിൽ AAP ജയിച്ചാൽ വേറെ പല നിർണായക കാര്യങ്ങൾ ആണ് രാജ്യത്ത് സംഭവിക്കുക . ഇന്ത്യൻ ദേശീയതക്ക് അനുഗുണമല്ലാത്ത നിലപാടുകൾ എടുത്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷവും കോൺഗ്രസ്സും അടക്കമുള്ളവർ ക്രമേണ അപ്രസക്തരാവുകയും ദേശീയതയെ മുറുകെപ്പിടിക്കുന്ന രണ്ടാമതൊരു പാർട്ടിയായി BJP-ക്കു ബദലായി AAP ഇന്ത്യമഹാരാജ്യത്ത് കുതിച്ചു വളരുകയും ചെയ്യും. ഫലത്തിൽ, ഇന്ത്യൻ രാഷ്ട്രീയം BJP, AAP എന്ന ഇരു ധ്രുവങ്ങളിലായി കേന്ദ്രീകരിക്കും .
എന്റെ എളിയ നിരീക്ഷണത്തിന് വസ്തുതാപരമായുള്ള മറുപടി പ്രതീക്ഷിക്കുന്നു

Tuesday, November 1, 2022

ഋഷി സുനാക്കും സംഘികളും


25 October 2022

Ed Davies

 
ഋഷി സുനകിന്റെ പ്രധാനമന്ത്രിപദവിയിൽ സംഘികൾക്ക് അഭിമാനിയ്ക്കാനൊന്നുമില്ല.
✅✅✅✅✅✅✅✅✅✅
ഋഷി സുനക് ബ്രിട്ടന്റെ ആദ്യത്തെ നോൺ - വൈററ് പ്രധാനമന്ത്രി ആയതോടെ ഹിന്ദു ത്വവാദികൾ എന്തോ വിജയം നേടിയതുപോലെയുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരിക്കുന്നു. ഇതിൽ അവർക്ക് ഊറ്റം കൊള്ളാനെന്തുണ്ട്? ഒന്നുമില്ല. എന്നു മാത്രമല്ല ഇത് ബ്രിട്ടീഷ് ജനസമൂഹം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ വിജയമാണ്.
ഇവിടെ ഹിന്ദുത്വവാദികൾ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരെ എന്തെല്ലാം തരം ഭീഷണികൾ ഉയർത്തിയവരാണവർ, സോണിയ ഒഴിഞ്ഞു നിന്നതു കൊണ്ട് അന്നത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങളിൽ എത്തിയില്ല. ഇന്നു സംഘി രീതിയിലുള്ള ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന് പറഞ്ഞ് അണിയറയിൽ കത്തികഠാരികൾ രാകിമിനുക്കി ന്യൂനപക്ഷ വേട്ടയ്ക്ക് തയ്യാറെടുക്കുകയാണവർ . എന്നാൽ ലോകം മറ്റൊരു ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ വസ്തുത ഉൾകൊള്ളാത്ത മോദിക്കൂറ് യുക്തിവാദികളും ഇവിടെയുണ്ട്. ധാർമ്മികയില്ലാത്ത സ്വതന്ത്ര ചിന്തകരുടെ വിഴുപ്പലക്കലും മോദി ഭരണത്തെ താങ്ങുന്നു.
ബ്രിട്ടനിൽ ഹിന്ദുവായി ജീവിക്കാനും ഭരണാധികാരം കൈയാളാനും ഋഷി സുന കിന് കഴിയുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറ്റൊരു പൗരത്വത്തിൽ അവിടെ ജീവിക്കാനും കഴിയുന്നു. ഇത്തരം ഉദാര ജനാധിപത്യചിന്തകളിലേക്ക് എന്നാണ് ഇന്ത്യക്കാർക്ക് ഉണരാനാകുക. ഇവിടെ ദേശീയ വിദ്യാഭ്യാസനയത്തിൽ നിന്നു പോലും സെക്കുലർ എന്ന പദം എടുത്ത കളഞ്ഞ സന്ദർഭമാണിത്. അതുകൊണ്ട് ഋഷി സുന്കിന്റെ പേരിൽ സംഘികൾക്ക് അഭിമാനിക്കാനൊന്നുമില്ല.
**********************************

Ravindran Cheenath Ramakrishnan

Dear Ed Davies,

 ദേ വന്നു - ഇന്ത്യൻ പൊതുബോധത്തെ തീവ്രഹിന്ദുത്വക്കാർക്ക് സ്വന്തം ആക്കി കൊടുക്കുന്ന ചിന്താശകലമാണ് ഡേവീസേട്ടൻ ഇവിടെ ഉന്നയിച്ചിരിക്കുന്നത് .ആദ്യം തന്നെ ഋഷി - സോണിയ താരതമ്യത്തിന്റെ വസ്തുത എന്താണ് എന്ന് നോക്കാം .

ഒരാൾ ഇഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ ഒന്നാമത്തെയല്ല രണ്ടാമത്തെ തലമുറ അംഗം (മക്കളുടെ മക്കൾ ), ഉന്നത വിദ്യാഭ്യാസം, MP ആയി തെരെഞ്ഞെടുക്ക പെട്ടശേഷം പല ഉത്തരവാദിത്തസ്ഥാനങ്ങൾ, ട്രഷറി വകുപ്പ് തലവൻ, പ്രധാന മന്ത്രി പദത്തിനായുള്ള മത്സരത്തിൽ രണ്ടാമനായുള്ള ഫിനിഷിങ്, ഇതൊക്കെ കഴിഞ്ഞുള്ള ഊഴമാണ് ഇപ്പോൾ PM പദവിയിൽ എത്തിച്ചിരിക്കുന്നത്.
ശ്രീമതി സോണിയ ഗാന്ധി : വിവാഹശേഷമാണ് ഇന്ത്യയിലെത്തിയത് പോലും. കോണ്ഗ്രസ് പാർട്ടിയെ വളർത്താനോ പറ്റിയില്ല എന്നാലോ തള ർത്താതിരിക്കാനെങ്കിലും പറ്റിയോ - അതുമില്ല.
എണ്ണമറ്റ നേതാക്കന്മാരെ പാർട്ടിയിൽ നിന്നകറ്റി. മുൻകാലത്തെ പ്രഗത്ഭ നേതാക്കൾ തൊട്ടറിഞ്ഞ ഇന്ത്യൻ ദേശീയതയുടെആൽമാവിനെകണ്ടെത്താനാവാത്തയാൾ (ഒറ്റ ഉദാഹരണം - കോണ്ഗ്രസ് നേതാക്കൾ നടപ്പാക്കിയതാണ് ഗോവധനിരോധന നിയമം - അത് നിലവിലുള്ള സംസ്ഥാനങ്ങളിളെല്ലാം എന്ന് അർജവത്തോടെ പറയാൻ പോലും സാധിക്കാത്ത സോണിയാജി )
അതുകൊണ്ട്, സോണിയാഗാന്ധിയെ ഋഷി സുനാകുമായി താരതമ്യം ചെയ്യുന്നത് ബാലിശം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല തന്നെ .
ദീർഘകാലം ഇന്ത്യ അടക്കി ഭരിച്ച, അതിനുവേണ്ടി നിരവധി പേരെ കൊന്നൊടുക്കിയ, ഇവിടെ നിന്നും വൻതോതിൽ ധനസമ്പാദനം നടത്തിയ സൂര്യൻ അസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമായ ഇന്നത്തെ ബ്രിട്ടനിൽ ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി ആയതിൽ ഏതൊരു ഇന്ത്യക്കാരനും കാലത്തിന്റെ ഒരു കാവ്യനീതി കാണും . അത് മനുഷ്യസഹജമാണ് . അതിൽ കൂടുതൽ കാണുന്നവരും ഇത്രയെങ്കിലും കാണാത്തവരും –രണ്ടുകൂട്ടരും തീവ്ര ചിന്താഗതിക്കാരെന്നു ഈ എളിയ വന്റെ ബോദ്ധ്യം.
പിന്നെ, ബ്രിട്ടീഷ് ജനതയുടെ മതനിരപേക്ഷ - ഉദാര ചിന്തയെ കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു . ചരിത്രത്തിലെ പല ക്രൂരതകൾക്കും കൂട്ട നിന്ന രാജ്യമാണെകിലും അവർ ചെയ്ത ഏറ്റവും വലിയ നന്മ എന്നത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്ന നിരവധിയായ അഭയാർത്ഥികൾ അടക്കം ഉള്ളവർക്ക് പൗരത്വം കൊടുത്തു എന്നുള്ളതാണ് . അങ്ങിനെ ബഹുസ്വരതയുള്ള ഒരു സമൂഹം അവിടെ രൂപപ്പെട്ടു .

Sunday, September 18, 2022

ശാസ്ത്രത്തിനു ജയ് വിളിക്കണം ദൈവത്തിനല്ല വേണ്ടു എന്ന് ഒരു സുഹൃത്ത്


orpSsntoed6cefea rc7cf0 A 5ue6M0aa01fm61p8:t u0l6tl8a5tibSu2 
-------------------------------------------------------------
നമ്മ മറുപടി 
👇

പ്രിയ അജയഘോഷ് , 

മനുഷ്യബുദ്ധിയിൽ ഉദിച്ച ശാസ്ത്രം അനാവരണം ചെയ്ത കാര്യങ്ങൾ നിരവധിയാണ് . ഇനിയും അനാവരണം ചെയ്യപ്പെടാത്ത എത്രയോ കാര്യങ്ങൾ ! ഉദാഹരണത്തിന് സൂര്യന് ചുറ്റും ഉള്ള ഗ്രഹങ്ങളിലൊന്നായ ഭൂമിയിൽ ഉള്ളപോലെ അനന്തകോടി നക്ഷത്രങ്ങൾക്ക് പരിസരത്തുള്ള ഏതെങ്കിലും ഗ്രഹത്തിൽ ജീവൻ നിലനിൽപ്പുണ്ടോ ഇല്ലയോ എന്ന് ഇത് വരെ ഉറപ്പ് തരാൻ ശാസ്ത്രത്തിന് സാധിച്ചീട്ടില്ല. ഭൂമിയുടെ ഉള്ളിലേക്ക് പോലും ഒരു പരിധി വിട്ട് ആഴത്തിൽ പരിവേഷണം സാധിച്ചീട്ടില്ല !!

നുഷ്യ ശരീരം തന്നെയെടുത്താൽ, കിലോമീറ്ററുകൾ നീളുന്ന രക്ത ചംക്രമണവ്യവസ്ഥയും അതിന്റെ പമ്പിങ് സംവിധാനവും ശുദ്ധീകരണവും ,ശ്വാസവായുവ്യൂഹം, നാഡീ വ്യൂഹം, അസ്ഥി വ്യൂഹം, മാംസപേശികൾ ഇപ്പറഞ്ഞവയുടെയെല്ലാം കേന്ദ്രീകൃത നിയന്ത്രണം ഇവയെല്ലാം   ഇങ്ങനെയൊക്കെയാണ് എന്ന് അനാവരണം ചെയ്തത് ശാസ്ത്രമാണ് എന്നുള്ളത് ശരി. എന്നാൽ, അതിബൃഹത്തായ ഈ സംവിധാനം ഉണ്ടാക്കിയത് ശാസ്ത്രം അല്ലല്ലോ. അവിടെയാണ് ഇമ്മിണി വലിയ ശാസ്ത്രജ്ൻമാർ വരെ (എല്ലാവരും അല്ല ) അത്യന്തികമായി ഒരു ഡിസൈനർ ഉണ്ടാവാം എന്ന് ഉറച്ചു വിശ്വസിക്കുന്നത്തിലെ യുക്തി.
ഇവിടെ താങ്കൾ കൃത്രിമ അത്ഭുതങ്ങളെപ്രതിയാക്കിയാണ് ദൈവത്തെ പരിഹസിക്കുന്നത് . മറിച്ച്, മനുഷ്യശരീരത്തിന്റെയും ഈ പ്രപഞ്ചത്തിന്റെ ആകെ തന്നെയും അതി സങ്കീർണമായ ഡിസൈൻ അത്ഭുതത്തെ പ്രതി, അതിന്റെ ഡിസൈനറെയും പരിഹസിക്കാൻ തോന്നുന്നുണ്ടോ ??
കൃത്രിമ അത്ഭുതങ്ങൾ, ആൾദൈവം ഇതൊക്കെ പരിഹസിക്കപ്പെടേണ്ടത് തന്നെഎന്ന കാര്യത്തിൽ താങ്കളോട്  പൂർണമായും യോജിക്കുകയും ചെയ്യുന്നു
By Ravindran
--------------------------------------------------------------------------
ശ്രീ അജയഘോഷ് കുറിച്ച മറുപടി 👇

ഈ മേശ തനിയെ ഉണ്ടായതാണോ ? ഈ കാർ തനിയെ ഉണ്ടായതാണോ ? അല്ലല്ലോ ? അപ്പോൾ പിന്നെ ഈ കാടും, മലയും, സൂര്യനും, ചന്ദ്രനും തനിയെ ഉണ്ടായി എന്ന് എങ്ങനെ പറയും ? അപ്പോൾ അതിന്റെ പിന്നിൽ ഒരു സ്രഷ്ടാവ് - Creator - ഉണ്ട് എന്നുറപ്പല്ലേ ?"
ഇത് പല വിശ്വാസികളുടെയും നിഷ്കളങ്ക വാദഗതിയാണ്. നല്ലൊരു ശതമാനം വിശ്വാസികൾ വിശ്വാസികളായി തുടരാൻ ഒരു പ്രധാന കാരണം ഈ ചിന്താഗതിയാണ്.
ഈ വാദത്തിന്റെ കുഴപ്പമെന്താണ് ?
പദാർത്ഥങ്ങൾ ഉപയോഗിച്ച് പലതരം വസ്തുക്കൾ നിർമ്മിക്കാൻ നാഡീമണ്ഡലം ഉള്ള ജീവികൾക്ക് കഴിയും. അത് നാഡീമണ്ഡലത്തിന്റെ സ്വഭാവമാണ്. ചില്ലകളും, ചുള്ളിക്കമ്പുകളും ഉപയോഗിച്ച് പക്ഷി കൂടുകെട്ടുന്നു. സ്വന്തം ശരീര സ്രവമുപയോഗിച്ച് ചിലന്തി വലനെയ്യുന്നു. മനുഷ്യർക്ക് വികസിത മസ്തിഷ്കമുണ്ട്; അവർ മേശയും, കസേരയും, വിമാനവും, കാറും, മൊബൈലും നിർമ്മിക്കുന്നു.
ജന്തുമസ്തിഷ്ക്കത്തിന്റെ / നാഡീമണ്ഡലത്തിന്റെ ഉത്പന്നമാണ് ആശയം. ആശയത്തിന്റെ സാക്ഷാൽക്കാരം പ്രവർത്തിയിലൂടെ നടപ്പാകുന്നു.
അതേസമയം, ജന്തു മസ്തിഷ്ക്കം പദാർത്ഥങ്ങൾ ചേർന്ന് രൂപം കൊണ്ടതാണ്. അതിലുണ്ടാകുന്ന ആശയം പദാർത്ഥജന്യമാണ്.
തുടക്കത്തിൽ പറഞ്ഞ സൃഷ്ടിവാദം ഉന്നയിക്കുന്നവർ ഈ വസ്തുതയെ മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ നിഷേധിക്കുന്നു. ഇതാണവരുടെ വാദങ്ങളിലെ ന്യൂനത.
എന്നുമാത്രമല്ല, മറ്റു പല കാര്യങ്ങളിലുമെന്നപോലെ അവർ കാര്യകാരണ ബന്ധത്തെ പൂർവ്വാപര ക്രമത്തിൽ മനസ്സിലാക്കുന്നില്ല. മറിച്ച്, ആശയത്തിൽ നിന്ന് അഥവാ ബോധത്തിൽ നിന്നാണ് പദാർത്ഥങ്ങൾ ഉണ്ടായത് എന്ന് അവർ വാദിക്കുന്നു.
എന്നാലോ... തെളിവുകൾ എല്ലാം ഈ ചിന്താഗതിക്കെതിരാണ്. ആശയം പദാർത്ഥജന്യം എന്നതിന് മാത്രമേ തെളിവുള്ളൂ....
ചുരുക്കത്തിൽ ബോധം പദാർത്ഥജന്യം എന്നത് വസ്തുത; ഇതുമറന്ന്, പദാർത്ഥം ബോധജന്യം എന്നു വാദിക്കുകയാണ് സൃഷ്ടിവാദം.
ഇതു നന്നായി മനസ്സിലാക്കിയാൽ സൃഷ്ടിവാദത്തിൽ നിന്ന് പുറത്തുകടക്കാൻ പ്രയാസമില്ല
--------------------------------------------------------------------
നമ്മ മറുപടി 👇

പദാർത്ഥ ജന്യമാണ് എല്ലാം എങ്കിൽ ലളിതവും പ്രസക്തവു മായ ചിലതുണ്ട് ചോദിക്കുവാൻ.
അന്ധവും ബീജവും ചേർന്ന ശേഷം രൂപപ്പെടുന്ന ബ്രുണത്തിന്റെ പദാർത്ഥ ഘടന ശാസ്ത്രം കണ്ടു പിടിച്ചീട്ടുണ്ട്. ആ ഘടനാ പ്രകാരം പദാർത്ഥം സംയോജിപ്പിച്ചാൽ ജീവനുള്ള ബ്രുണത്തെ എന്തേ സൃഷ്ടിക്കാൻ പറ്റാത്തത് ?? വയസ്സാവൽ, മരണം ഇതിനും ഈ ചോദ്യം ബാധകം.
മാനസിക രോഗികളുടെ തലച്ചോറിന്റെ പദാർത്ഥഘടനാ വ്യത്യാസം ശാസ്ത്രം കണ്ടുപിടിച്ചീട്ടുണ്ട്. എന്നാൽ ആ വ്യത്യാസം ശരിയാക്കുന്നതിനുള്ള മരുന്ന് കൊടുത്താലുംമാനസിക രോഗം മുഴുവനായി വിട്ടുമാറി പോകുന്നില്ല. എല്ലാം പദാർത്ഥ ജന്യ മെങ്കിൽ ഇങ്ങനെ ആകാമോ ?

By Ravindran
---------------------------------------------------------
ശ്രീ അജയഘോഷ് ഉപസംഹരിച്ചത്  👇

പോസ്റ്റിലും മുന് കമന്റിലും ഇതിനൊക്കെയുള്ള ഉത്തരം കൃത്യമായി ഞാന് നല്കിയിട്ടുണ്ട് രവീന്ദ്രന് ഭായ്...
ഇനി തര്ക്കിക്കാന് ഞാനില്ല🙏

===================================













Tuesday, February 22, 2022

നെഹ്‌റു To മോദി


അഭിപ്രായസ്വാതന്ത്ര്യം ഭരണകൂടവിമർശനവും റദ്ദു ചെയ്യപ്പെടുന്ന ഒരു ഭാവിയാണു നമ്മുടെ മുന്നിലെന്ന് ഉറപ്പിക്കത്തക്ക രീതിയിലേക്കാണ് രാജ്യത്തിൻ്റെ പോക്ക്.വിഷലിപ്തമായ വർഗീയപ്രചരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിരവധി ചാനലുകൾ നിർബാധം വിഹരിക്കുമ്പോഴാണ് മീഡിയാ വണ്ണിന് വിലക്ക് വീണിരിക്കുന്നത്. വിലക്കിനുള്ള കാരണം പോലും വ്യക്തമാക്കാതെ വിധിപ്പകർപ്പിൽ അർത്ഥസംഹിതയും മനുസ്മൃതിയുമൊക്കെ ഉദ്ധരിച്ച് ജനങ്ങളെ കോമാളികളാക്കുകയാണ് കോടതികൾ പോലും ചെയ്യുന്നത്..
"വരയ്ക്കുമ്പോൾ എന്നെ വെറുതെ വിടരുത് ശങ്കർ..'' എന്ന് കാർട്ടൂണിസ്റ്റിനോടു പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.
ജനാധിപത്യം ഓർമ്മയാകുന്ന ഒരു കാലത്ത് ചരിത്രകാരന്മാർ നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള ദൂരമളക്കും..
പൗരസമൂഹം പ്രജാസമൂഹമായി മാറുന്ന ആ കാലത്തിലേക്കിനി അധികദൂരമില്ല.

Ravindran Cheenath Ramakrishnan's Comment  

ആക്ഷേപ ഹാസ്യത്തിൽ തന്നെ ഒഴിവാക്കേണ്ടതില്ല എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു പറഞ്ഞത് ആണോ ഇമ്മിണി വലിയ ജനാധിപത്യം !! ലോക ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാറിനെ കഴുത്തു ഞെരിച്ചു കൊന്ന നെഹ്‌റുവിനെ പുകഴ്ത്താൻ ഇപ്പോഴത്തെ അഭിനവകമ്മ്യൂണിസ്റ്റ് കാർക്ക് ഒരു മടിയുമില്ല- കഷ്ടം തന്നെ.
പിന്നെ, ഈ നെഹ്‌റു വാഴ്ത്തലിന്റെ മറ്റൊരു തലം കാണാതെ പോകരുത്.
നെഹ്‌റു ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടാനുള്ള കാരണം കുപ്രസിദ്ധ വിമോചന സമരക്കാർക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിനെ തുടർന്നായിരുന്നല്ലോ. കേരളം കണ്ട ഏറ്റവും പ്രഗൽഭ മതികൾഅടങ്ങിയ ആ മന്ത്രിസഭ അന്ന് കൊണ്ടുവന്ന പല സുപ്രധാന നിയമങ്ങളിലൊന്നായ വിദ്യാഭ്യാസ ബില്ലിനെതിരെ ആയിരുന്നു ന്യൂനപക്ഷ വർഗീയത ആളികത്തിച്ചു കൊണ്ട് കോണ്ഗ്രസ് സമരാഭാസം നടത്തിയത്. സർക്കാർ ശമ്പളം കൊടുക്കുന്ന ഏയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം മാനേജുനെന്റിന് എന്ന വ്യവസ്ഥ ഇപ്പോഴും തുടരുന്നതിനു കളമൊരുക്കിയത് നെഹ്‌റുവിന്റ അന്നത്തെ ആ ജനാധിപത്യ കാശാപ്പ് കൊണ്ടായിരുന്നു എന്നുള്ളതാണ് വസ്തുത. അരക്കോടിയും മുക്കാൽ കോടിയും ഒക്കെ ബ്ലാക്കിൽ മാനേജുമെന്റിനു എണ്ണി കൊടുത്ത്  എയി ഡഡ് സ്ഥാപനങ്ങളിൽ നിയമനം നേടിയ അഭിനവ കമ്യൂണിസ്റ്റ് കാരൊക്കെ നെഹ്‌റുവിനെ പുകഴ്ത്താൻ നടക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായില്ലേ കൂട്ടരേ 😄