Tuesday, February 22, 2022

നെഹ്‌റു To മോദി


അഭിപ്രായസ്വാതന്ത്ര്യം ഭരണകൂടവിമർശനവും റദ്ദു ചെയ്യപ്പെടുന്ന ഒരു ഭാവിയാണു നമ്മുടെ മുന്നിലെന്ന് ഉറപ്പിക്കത്തക്ക രീതിയിലേക്കാണ് രാജ്യത്തിൻ്റെ പോക്ക്.വിഷലിപ്തമായ വർഗീയപ്രചരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിരവധി ചാനലുകൾ നിർബാധം വിഹരിക്കുമ്പോഴാണ് മീഡിയാ വണ്ണിന് വിലക്ക് വീണിരിക്കുന്നത്. വിലക്കിനുള്ള കാരണം പോലും വ്യക്തമാക്കാതെ വിധിപ്പകർപ്പിൽ അർത്ഥസംഹിതയും മനുസ്മൃതിയുമൊക്കെ ഉദ്ധരിച്ച് ജനങ്ങളെ കോമാളികളാക്കുകയാണ് കോടതികൾ പോലും ചെയ്യുന്നത്..
"വരയ്ക്കുമ്പോൾ എന്നെ വെറുതെ വിടരുത് ശങ്കർ..'' എന്ന് കാർട്ടൂണിസ്റ്റിനോടു പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.
ജനാധിപത്യം ഓർമ്മയാകുന്ന ഒരു കാലത്ത് ചരിത്രകാരന്മാർ നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള ദൂരമളക്കും..
പൗരസമൂഹം പ്രജാസമൂഹമായി മാറുന്ന ആ കാലത്തിലേക്കിനി അധികദൂരമില്ല.

Ravindran Cheenath Ramakrishnan's Comment  

ആക്ഷേപ ഹാസ്യത്തിൽ തന്നെ ഒഴിവാക്കേണ്ടതില്ല എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു പറഞ്ഞത് ആണോ ഇമ്മിണി വലിയ ജനാധിപത്യം !! ലോക ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാറിനെ കഴുത്തു ഞെരിച്ചു കൊന്ന നെഹ്‌റുവിനെ പുകഴ്ത്താൻ ഇപ്പോഴത്തെ അഭിനവകമ്മ്യൂണിസ്റ്റ് കാർക്ക് ഒരു മടിയുമില്ല- കഷ്ടം തന്നെ.
പിന്നെ, ഈ നെഹ്‌റു വാഴ്ത്തലിന്റെ മറ്റൊരു തലം കാണാതെ പോകരുത്.
നെഹ്‌റു ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടാനുള്ള കാരണം കുപ്രസിദ്ധ വിമോചന സമരക്കാർക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിനെ തുടർന്നായിരുന്നല്ലോ. കേരളം കണ്ട ഏറ്റവും പ്രഗൽഭ മതികൾഅടങ്ങിയ ആ മന്ത്രിസഭ അന്ന് കൊണ്ടുവന്ന പല സുപ്രധാന നിയമങ്ങളിലൊന്നായ വിദ്യാഭ്യാസ ബില്ലിനെതിരെ ആയിരുന്നു ന്യൂനപക്ഷ വർഗീയത ആളികത്തിച്ചു കൊണ്ട് കോണ്ഗ്രസ് സമരാഭാസം നടത്തിയത്. സർക്കാർ ശമ്പളം കൊടുക്കുന്ന ഏയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം മാനേജുനെന്റിന് എന്ന വ്യവസ്ഥ ഇപ്പോഴും തുടരുന്നതിനു കളമൊരുക്കിയത് നെഹ്‌റുവിന്റ അന്നത്തെ ആ ജനാധിപത്യ കാശാപ്പ് കൊണ്ടായിരുന്നു എന്നുള്ളതാണ് വസ്തുത. അരക്കോടിയും മുക്കാൽ കോടിയും ഒക്കെ ബ്ലാക്കിൽ മാനേജുമെന്റിനു എണ്ണി കൊടുത്ത്  എയി ഡഡ് സ്ഥാപനങ്ങളിൽ നിയമനം നേടിയ അഭിനവ കമ്യൂണിസ്റ്റ് കാരൊക്കെ നെഹ്‌റുവിനെ പുകഴ്ത്താൻ നടക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായില്ലേ കൂട്ടരേ 😄 





No comments: