Sunday, November 16, 2025

ഗണഗീതം & ശബരിമല

 

ആർ എസ് എസ് ന്റെ 'ഗണഗീതം ' സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് "മനഃപൂർവം ചൊല്ലിച്ച " പരിപാടി, തീർച്ചയായും, ആർ എസ് എസ് അജൻഡയുടെ ഭാഗം തന്നെയാണ്, അത് സർക്കാർ തലത്തിലും മത സഹവർത്തിത്ത്വത്തിന്റെ ഭാഗമായും ചോദ്യം ചെയ്യപ്പെടുകയും വേണം. എന്നാൽ, കേരളത്തിന്റെ മതേതര ജീവിതത്തിനും പൗരാവകാശ മുന്നേറ്റത്തിനും വലിയൊരു 'കുതിച്ചു ചാട്ടം', ആകുമായിരുന്ന സുപ്രീം കോടതി യുടെ ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച വിധിയെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും തകിടം മറിച്ചതിന്റെ അനുബന്ധമായിത്തന്നെയാണ് ഈ "ഗണഗീതം" ചൊല്ലലിനെയും കാണേണ്ടത്. മിനിഞ്ഞാന്ന്, മദ്രാസ് ഹൈക്കോടതി ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി എങ്ങനെ ജാതിയേയും അയിത്താചരണത്തെയും വിമർശിച്ച് ആ സമൂഹത്തിന് ഒരു പാഠം നൽകിയോ, ഒരു പക്ഷേ അതിലും വലിയൊരു പാഠം നൽകുകയായിരുന്നു അന്നത്തെ ശബരിമല വിധി.
വർഗ്ഗീയത, മതവും അധികാരവും പിതൃ മേധാവിത്ത്വവുമായി ബന്ധപ്പെട്ടു തന്നെയാണ് എക്കാലത്തും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ന് ആർ എസ് എസ് നെ നാം, അല്ലെങ്കിൽ ജനാധിപത്യ വാദികളായ ആരും, എതിർക്കുന്നത് ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള അവരുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ വേണ്ടി മാത്രമല്ല, ഒരു പരിഷ്കൃത സമൂഹമായി നമ്മെത്തന്നെ മുമ്പോട്ടു നടത്താൻ വേണ്ടിക്കൂടിയാണ്.
ആർ എസ് എസ് ഒരു ഹിന്ദു വർഗീയ സംഘടന മാത്രമല്ല, പാട്രിയാർക്കിക് ആയ, 'മനുവാദ'ത്തിനനുസൃതമായ ഒരു സമൂഹ നിർമ്മിതിയെ ലക്ഷ്യം വെയ്ക്കുന്ന സംഘടന കൂടിയാണ്. കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃ നിരയിൽ, ആ അർത്ഥത്തിൽ, ഒരു മനുവാദ എലിമെന്റ് ഉണ്ടുതാനും. അതുകൊണ്ടു തന്നെ, ഇന്ന് ആർ എസ് എസ് ന്റെ "ഗണഗീത"ത്തെ വർഗ്ഗീയത പ്രചരിപ്പിക്കുന്ന ഒന്നായി കാണുമ്പോൾത്തന്നെ അത്തരമൊരു ഗാനം "സാംസ്കാരികമായി അംഗീകരിക്കപ്പെടാൻ" കാരണമാകുന്ന രാഷ്ട്രീയ ഭൂമികയും നമ്മുടെ ചർച്ചകളിൽ വരണം. പാർട്ടികൾ അത് പറയുന്നില്ലെങ്കിലും പൊതുസമൂഹം അത്, തീർച്ചയായും, ചർച്ച യാക്കണം.


Ravindran Cheenath Ramakrishnan
Dear Karun Elempulavil Sir ,
👉സാംസ്കാരിക പ്രവർത്തനത്തിലൂടെ പൊളിറ്റിക്കൽ ഹിന്ദുത്വ ലക്‌ഷ്യം വക്കുന്നവരാണ് RSS . താങ്കൾ RSS-നെ നഖശിഖാന്തം എതിർക്കുന്നത് മനസ്സിലാവും . നമ്മുടെ ജനാധിപത്യ ഭൂമികയിൽ എതിർക്കുന്നവർക്ക് എതിർക്കാം അനുകൂലിക്കുന്നവർക്ക് അനുകൂലിക്കാം .
👉RSS-ന്റെ ചിട്ടവട്ടത്തിൽ പെടാൻ ഒരു കാരണവശാലും ആഗ്രഹിക്കാത്ത എന്നെ പോലുള്ള അനവധി ലിബറൽ ഹിന്ദുക്കളും കൂടി ഉൾപ്പെട്ടതാണ് നമ്മുടെ സമൂഹം എന്നും താങ്കൾ മനസ്സിലാക്കണം . അത്തരക്കാരിൽ നല്ലൊരു പങ്കും RSS- നെ വന്ദിക്കാനോ നിന്ദിക്കാനോ ഇല്ലാത്തവരാണ് എന്നതാണ് അനുഭവ ബോദ്ധ്യം . ഇത്രയും പറയാൻ കാരണം താങ്കളുടെ പൊളിറ്റിക്കൽ ഹിന്ദുത്വവിരുദ്ധ പോസ്റ്റുകളിൽ പലപ്പോഴായി തെളിഞ്ഞുകാണുന്ന വിശ്വാസി വിരുദ്ധതയെക്കുറിച്ചു പറയാനാണ് .
👉ഈ ഗണഗീത വിഷയത്തിലും ശബരിമല യുവതീ പ്രവേശനത്തിനുള്ള (സ്ത്രീ പ്രവേശനം എന്ന് താങ്കളുടെ ഭാഷ്യം ! ) കോടതിവിധി നടപ്പാക്കാൻ കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയപാർട്ടികളിലെയും മനുവാദികൾ സമ്മതിച്ചില്ലെന്ന താങ്കളുടെ സ്ഥിരം പല്ലവി കേട്ടു . RSS-ലെ മനുവാദിനേതൃത്വത്തിന് കൊട്ടുകൊടുക്കാൻ പറ്റിയ അവസരത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ഉള്ള ചെറുമനുവാദികൾ നശിപ്പിച്ചുവത്രേ !
👉കെ വേണുവിന്റെയും കൂട്ടാളികളുടെയും കൂടെ നക്സൽവാനത്തിൽ കുറെയേറെ ഒപ്പം പറന്ന താങ്കൾക്ക് ശബരിമല വിഷയത്തിൽ യഥാർത്ഥത്തിൽ വിശ്വാസികളുടെ മനമെന്തെന്ന് അറിയാനോ ചിന്തിക്കാനോ ഉള്ള മനസ്സുണ്ടാവില്ല തന്നെ . അതിന് വിശ്വാസിയാവണം എങ്കിൽ ഒരു പക്ഷേ അറിഞ്ഞേനെ .
👉വിശ്വാസികളുടെ എതിർപ്പ് വകവയ്ക്കാതെ എന്തുവിലകൊടുത്തും കുറച്ചു യുവതികളെ യെങ്കിലും ശബരിമലയിൽ കൊണ്ടുപോകും എന്ന് പറഞ്ഞു കേരളത്തിലങ്ങോളമിങ്ങോളം പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ താങ്കൾ പുരപ്പുറത്തു കയറി നിന്നാണ് അദ്ദേഹത്തിന് പിന്തുണ കൊടുത്തത് എന്നത് മറക്കുന്നില്ല . എന്നാൽ എന്റെ അനുഭവത്തിൽ ഗൾഫിൽ ധാരാളമാ യിടപഴകുന്ന വിശ്വാസികളായ നിരവധി ക്രിസ്ത്യൻ-മുസ്ലിം സഹോദരങ്ങൾ ഈ വിശ്വാസഹത്യക്കെതിരെ ആണ് നിലപാട് പ്രകടിപ്പിച്ചു കണ്ടത് . കേരളത്തിൽ ആജീവനാന്തം ഇടതു പക്ഷത്തു നിൽക്കുന്ന ഹരിജൻ-പിന്നോക്ക വിഭാഗങ്ങളിൽ നിന്നൊക്കയുള്ള നിരവധി പേർ പാർട്ടി ഘടകങ്ങളിൽ വിശ്വസഹത്യക്കെതിരെ നിലപാട് പറഞ്ഞതായി എനിക്കറിയാം . ശബരിമല യുവതിപ്രവേശനത്തിൽ എല്ലാ പാർട്ടികളിലും ഉള്ള മനുവാദികൾ ആണ് കോടതി വിധി തകിടം മറിച്ചത് എന്ന വാദം ബാലിശവും വസ്തുതാ വിരുദ്ധവും ആണ് .
👉അസാധ്യ ധിഷണ ഉള്ള എഴുത്തുകാരനാണ് താങ്കളെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ കുടിലത വിമര്ശിക്കപ്പെടാതിരിക്കില്ലതന്നെ
💝🙏 

Vipinan Eravakulangara
RSSഉം പറയുന്നത് അവർ ലിബറൽ ഹിന്ദുവാണെന്നാണ്. അതുകൊണ്ടല്ലോ അവരുടെ ബി ജെ പിയിൽ പല അ ഹിന്ദുക്കളും മന്ത്രിമാരും മറ്റും ഉണ്ടായിരിക്കുന്നത്. താങ്കളെപ്പോലെ ലിബറൽ ഹിന്ദുക്കളുടെ ചായ്‌വ് എങ്ങോട്ടാണെന്ന് കണ്ടെത്തുവാൻ വലിയ ഭൂതക്കണ്ണാടിയൊന്നും ആവശ്യമില്ല.

Ravindran Cheenath Ramakrishnan
താങ്കൾക്ക് ചില ധാരണാപിശക് ഉണ്ടെന്നു തോന്നുന്നു
ഞാൻ ഇവിടെ പറഞ്ഞത് RSS-നെ വിമർശിച്ചോളൂ എന്നാണ് ഹേ . വിമർശനം ഇല്ലാത്തവ്യവസ്ഥ ജനാധിപത്യമല്ലല്ലോ ഹേ .
ഗണഗീത വിഷയത്തിൽ ശബരിമല വിശ്വാസവിഷയത്തെ എന്തിന് വലിച്ചിഴക്കുന്നു എന്നതാണ് ഞാൻ ഉയർത്തിയ ചോദ്യം . അതിന് ബല്ലതും താങ്കൾക്ക് പറയാനുണ്ടോ ? ഉണ്ടെങ്കിൽ ഇവിടെ പറയൂ 🤔
പിന്നെ ലിബറൽ ഹിന്ദു :
മുപ്പത്തിമുക്കോടിദേവതകളെ അവരുടെ സർവ വൈജാത്യങ്ങളോടെയും അംഗീകരിക്കുന്ന ബഹുസ്വരതയോടൊപ്പം ബഹുമാനപൂർവ്വം അള്ളാഹുവിനേയും ജീസസിനേയും കൂടി ചേർത്ത മനസ്സുള്ളവരായിരിക്കും എൻ്റെ നോട്ടത്തിൽ ലിബറൽ ഹിന്ദു . തന്നെയുമല്ല അവർ യുക്തിവാദികളെയും ഉൾക്കൊള്ളും .
അഹിന്ദുക്കളെ കൂടി ബിജെപി മന്ത്രി സഭയിൽ എടുത്തീട്ടുണ്ട് എന്ന് താങ്കൾ ഇവിടെ പറഞ്ഞ പോലെമാത്രമല്ലാതെ ഇന്ത്യമഹാരാജ്യത്തെ വലിയൊരു ജനവിഭാഗമായ മുസ്ലിം സമൂഹത്തിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ട് കഴിവുറ്റ വ്യക്തികളെയെങ്കിലും കേന്ദ്ര മന്ത്രിസഭയിൽ നോമിനേറ്റ് ചെയ്‌തെങ്കിലും എടുക്കണമായിരുന്നു എന്ന് ചിന്തിക്കും ലിബറൽ ഹിന്ദു .
തങ്ങൾ അന്യവൽക്കരിക്കപ്പെടുകയാണ് എന്ന് ഏതെങ്കിലും വിഭാഗത്തിന് തോന്നലുണ്ടാവുന്ന നയപരിപാടികൾ ഉണ്ടാവാൻ പാടില്ല എന്ന് ലിബറൽ ഹിന്ദു ചിന്തിക്കും
ഇനി പറ താങ്കൾ ആരോപിക്കുന്ന ലിബറലും ഞാൻ ഉയർത്തുന്ന ലിബറലും തമ്മിൽ എന്തേലും വ്യത്യാസമുണ്ടോന്ന് 🤝🙏

ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം! താങ്കൾക്ക് യോജിക്കാം വിയോജിക്കാം. അത്രമാത്രം!

Tuesday, October 28, 2025

നമുക്ക് സർപ്പപൂജ ചൈനക്കാർക്ക് പാമ്പ് ഫ്രൈ

 Ajayaghosh VB

പാമ്പിനെ ഉപദ്രവിച്ചതിന്റെ സര്പ്പദോഷത്താല് ഇന്ത്യയില് ലക്ഷക്കണക്കിന് തറവാടുകള് നശിച്ചു.
സന്താനങ്ങള് ഇല്ലാതായി
ഇപ്പോഴും ജനങ്ങള് പരിഹാര പൂജയും വഴിപാടുകളുമായി നടക്കുന്നു....
നമ്മുടെ തൊട്ടപ്പുറത്ത് ചൈനയില് പാമ്പുകളെ കണ്ടം തുണ്ടം വെട്ടി നുറുക്കി സമ്പാറും തോരനും അവിയലും വെച്ച് കഴിക്കുന്നു.
അവരാണ് ലോകത്തെ ഏറ്റവും വലിയ ജനസമൂഹവും ആരോഗ്യവാന്മാരും....
ഇന്ന് കന്നിമാസത്തിലെ ആയില്ല്യം
പാമ്പുകളുടെ ദിനം🤔😀
Dear Ajayaghosh VB ,
അനന്തൻ, നാഗയക്ഷി, അഞ്ജനമണിനാഗം, കരിനാഗം, മണിനാഗം തുടങ്ങിയ നാഗദേവതകളെയാണ് സർപ്പക്കാവുകളിൽ ആരാധിക്കുന്നത് . അല്ലാതെ നാട്ടിൽ തേരെപ്പാലെ ഓടി നടക്കുന്ന ചേര, മൂർക്കൻ, അണലി, മലമ്പാമ്പ് തുടങ്ങിയ പാമ്പുകളെയല്ല സഖാവേ .
ഈ പറഞ്ഞ പാമ്പുകളെ തല്ലിക്കൊല്ലാനോ പിടിച്ചു ചീന സഖാക്കളെപ്പോലെ വെട്ടിനുറുക്കി എന്ത് വിഭവം വേണമെങ്കിലും ഉണ്ടാക്കി കഴിക്കാനോ മേൽപ്പറഞ്ഞ നാഗമൂർത്തി ആരാധന തടസ്സമല്ലെന്നാണ് മ്മടെ ബോദ്ധ്യം . പക്ഷേ മലമ്പാമ്പിനെയൊക്കെ അങ്ങിനെ വല്ലതും ചെയ്താൽ വിവരം പുറത്താവാതെ ചെയ്‌തോണം . അല്ലെങ്കിൽ കേരള പോലീസിനു പണിയാകും എന്ന കാര്യം മറക്കണ്ട അത്രയേയുള്ളു കാര്യം 😀


സ്വരാജിൻ്റെ മൂന്നാൻ പണി !

 

സഖാവേ...

നിങ്ങളെവിടെയാണ് M.Swaraj,
കേരള രാഷ്ട്രീയം സഖാവിനെ വല്ലാതെ മിസ് ചെയ്യുന്നു♥
ശ്രദ്ധാപൂർവം കേൾക്കാൻ താൽപ്പര്യം ഉള്ള മാന്യദേഹമായിരുന്നു ഈ സഖാവ് .
"ശ്രീ അയ്യപ്പന്റെ വിവാഹം നടന്നു" എന്ന് ആധികാരിക ഭാവത്തിൽ ചാനലുകളിൽ വന്നിരുന്ന് പ്രസ്താവിച്ച സ്വരാജ് സഖാവിനോട് അന്ന് മുതൽ തുടങ്ങിയതാണ് ഒരു വൈക്ളവ്യം .
വിശ്വാസ വിഷയത്തിൽ എന്തിനാണ് ഇജ്ജാതി അസംബന്ധം പറഞ്ഞത് എന്ന് ഇത് വരെ മനസ്സിലായീട്ടില്ല 

Ravindran Cheenath Ramakrishnan ഒരാൾ എതിരഭിപ്രായം പറഞ്ഞാൽ വ്രണപ്പെടുന്ന വിശ്വാസം ആപത്താണ്.
Ravindran Cheenath Ramakrishnan
Sreenath Ok , എന്തോ... വ്രണപ്പെടുന്ന വിശ്വാസമോ ? എനിക്കോ ??
👉 സെമിറ്റിക് മതവിഭാഗത്തിൽ പെടാത്ത, വിശ്വാസത്തിലടക്കം ലിബറൽ മനോഭാവം വച്ചുപുലർത്തുന്നവർ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹം . മുപ്പത്തി മുക്കോടി ദേവതാ വൈജാത്യം ഉള്ള ഒരു സമൂഹം ! എന്തിനേറെ, നിരീശ്വര വാദികൾ പോലും ധാരാളമായുള്ള ഒരു സമൂഹം ! മദ്യവും ചുട്ടമീനും പ്രസാദമായി നൽകുന്ന ക്ഷേത്രം മുതൽ ഇതൊക്കെ വർജ്ജിച്ചു വ്രതമെടുത്ത് ദർശനം നടത്തുന്ന ശബരിമല വരെ യുള്ള ക്ഷേത്രങ്ങൾ . ഏത് ജാതിമേൽക്കോയ്മക്കാലത്തും ഈഴവരും പറയരും പുലയരും അടക്കം ഉള്ള അവർണ്ണർ യദേഷ്ടം അയ്യപ്പ ദർശനം നടത്തിയിരുന്ന സമൂഹം . അത്രക്കും വൈജാത്യത്തിന് സ്വീകാര്യതയുള്ള ഒരു സമൂഹത്തിലേക്കാണ് അയ്യപ്പന്റെ വിവാഹ തിയറിയുമായി സഖാവ് സ്വരാജ് വന്നത് . ഇത് പറഞ്ഞ നേരത്ത് അദ്ദേഹം പ്രസരിപ്പിച്ച ഭാവം എന്നത് പുച്ഛരസം ആണ് . രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ക്രിയാത്‌മകമായി ഇടപെട്ടിരുന്ന ചെറുപ്പക്കാരനായ ഒരു നേതാവിൽ നിന്ന് ഇങ്ങനെ ഒരു തിയറി ഇത്രയും പരിഹാസ്യമായി അവതരിപ്പിക്കപ്പെട്ടതിൽ സ്വാഭാവികമായി ബന്ധപ്പെട്ട സമൂഹത്തിൽ നിന്നും എതിരഭിപ്രായം ഉയരും . അത് കേവലം വ്രണപ്പെടലായി വ്യാഖ്യാനിക്കുന്നത് നൈതികതയോ എന്ന് താങ്കൾ ചിന്തിക്കുക . അദ്ദേഹം പറഞ്ഞത് വിശ്വാസത്തോടുള്ള അവഹേളനമാണ് എന്ന് അഭിപ്രായം പറയാനും അങ്ങനെ ഒരു ബോദ്ധ്യം വച്ചുപുലത്താനും ഉള്ള ജനാധിപത്യപരമായ അവകാശം മറ്റുള്ളവർക്കും ഇല്ലേ ?
👉 എന്തായാലും പാർട്ടിയോ മറ്റേതെങ്കിലും നേതാക്കളോ ഈ "ലിവിങ് ടുഗെതർ" തിയറി അംഗീകരിച്ചതായി അറിവില്ല . അപ്പോൾ സ്വരാജിന്റെ ആ കുപ്രസിദ്ധ തിയറിക്കുള്ള പാർട്ടിക്കകത്തെ സ്വീകാര്യതയും ചിന്ത്യം .