സഖാവേ...
നിങ്ങളെവിടെയാണ് M.Swaraj,
കേരള രാഷ്ട്രീയം സഖാവിനെ വല്ലാതെ മിസ് ചെയ്യുന്നു
ശ്രദ്ധാപൂർവം കേൾക്കാൻ താൽപ്പര്യം ഉള്ള മാന്യദേഹമായിരുന്നു ഈ സഖാവ് .
"ശ്രീ അയ്യപ്പന്റെ വിവാഹം നടന്നു" എന്ന് ആധികാരിക ഭാവത്തിൽ ചാനലുകളിൽ വന്നിരുന്ന് പ്രസ്താവിച്ച സ്വരാജ് സഖാവിനോട് അന്ന് മുതൽ തുടങ്ങിയതാണ് ഒരു വൈക്ളവ്യം .
വിശ്വാസ വിഷയത്തിൽ എന്തിനാണ് ഇജ്ജാതി
അസംബന്ധം പറഞ്ഞത് എന്ന് ഇത് വരെ മനസ്സിലായീട്ടില്ല
Ravindran Cheenath RamakrishnanSreenath Ok , എന്തോ... വ്രണപ്പെടുന്ന വിശ്വാസമോ ? എനിക്കോ ??

സെമിറ്റിക് മതവിഭാഗത്തിൽ പെടാത്ത, വിശ്വാസത്തിലടക്കം ലിബറൽ മനോഭാവം വച്ചുപുലർത്തുന്നവർ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹം . മുപ്പത്തി മുക്കോടി ദേവതാ വൈജാത്യം ഉള്ള ഒരു സമൂഹം ! എന്തിനേറെ, നിരീശ്വര വാദികൾ പോലും ധാരാളമായുള്ള ഒരു സമൂഹം ! മദ്യവും ചുട്ടമീനും പ്രസാദമായി നൽകുന്ന ക്ഷേത്രം മുതൽ ഇതൊക്കെ വർജ്ജിച്ചു വ്രതമെടുത്ത് ദർശനം നടത്തുന്ന ശബരിമല വരെ യുള്ള ക്ഷേത്രങ്ങൾ . ഏത് ജാതിമേൽക്കോയ്മക്കാലത്തും ഈഴവരും പറയരും പുലയരും അടക്കം ഉള്ള അവർണ്ണർ യദേഷ്ടം അയ്യപ്പ ദർശനം നടത്തിയിരുന്ന സമൂഹം . അത്രക്കും വൈജാത്യത്തിന് സ്വീകാര്യതയുള്ള ഒരു സമൂഹത്തിലേക്കാണ് അയ്യപ്പന്റെ വിവാഹ തിയറിയുമായി സഖാവ് സ്വരാജ് വന്നത് . ഇത് പറഞ്ഞ നേരത്ത് അദ്ദേഹം പ്രസരിപ്പിച്ച ഭാവം എന്നത് പുച്ഛരസം ആണ് . രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ക്രിയാത്‌മകമായി ഇടപെട്ടിരുന്ന ചെറുപ്പക്കാരനായ ഒരു നേതാവിൽ നിന്ന് ഇങ്ങനെ ഒരു തിയറി ഇത്രയും പരിഹാസ്യമായി അവതരിപ്പിക്കപ്പെട്ടതിൽ സ്വാഭാവികമായി ബന്ധപ്പെട്ട സമൂഹത്തിൽ നിന്നും എതിരഭിപ്രായം ഉയരും . അത് കേവലം വ്രണപ്പെടലായി വ്യാഖ്യാനിക്കുന്നത് നൈതികതയോ എന്ന് താങ്കൾ ചിന്തിക്കുക . അദ്ദേഹം പറഞ്ഞത് വിശ്വാസത്തോടുള്ള അവഹേളനമാണ് എന്ന് അഭിപ്രായം പറയാനും അങ്ങനെ ഒരു ബോദ്ധ്യം വച്ചുപുലത്താനും ഉള്ള ജനാധിപത്യപരമായ അവകാശം മറ്റുള്ളവർക്കും ഇല്ലേ ?

എന്തായാലും പാർട്ടിയോ മറ്റേതെങ്കിലും നേതാക്കളോ ഈ "ലിവിങ് ടുഗെതർ" തിയറി അംഗീകരിച്ചതായി അറിവില്ല . അപ്പോൾ സ്വരാജിന്റെ ആ കുപ്രസിദ്ധ തിയറിക്കുള്ള പാർട്ടിക്കകത്തെ സ്വീകാര്യതയും ചിന്ത്യം .
No comments:
Post a Comment