Sunday, September 17, 2023

വിദേശ നിക്ഷേപ ചിന്തകൾ

 



👉 G20 ഉച്ചകോടിക്ക് ശേഷം നടന്ന ഉഭയകക്ഷി ചർച്ച കളിലൂടെ സൗദി അറേബ്യ, ഇന്ത്യമഹാരാജ്യത്ത്
വലിയ രീതിയിലുള്ള നിക്ഷേപം നടത്തുന്നതിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്. ( വിശദ വിവരങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ വെങ്കിലും 100 ബില്യൺ ഡോളർ അതായത് 8.50 ലക്ഷം കോടിരൂപയുടെ നിക്ഷേപം എന്നൊക്കെയാണ് കേൾക്കുന്നത് )

👉 വിദേശ നിക്ഷേപവിഷയത്തിൽ ഇമ്മിണി വലിയ കനത്തിൽ കുറേ കേട്ട നമ്മൾ അതിന്റെ നാൾവഴികൾ ഒന്ന് ഓർത്തെടുക്കുന്നത് കൗതുകകരമായിരിക്കും.




👉
 കേരളത്തിൽ ഏറ്റവും വലിയ കോലാഹലം കേട്ടത്, ശ്രീ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് . നിക്ഷേപസമാഹരണ ലക്ഷ്യവുമായി അദ്ദേഹം പോയത് ബഹ്റൈനിലേക്കായിരുന്നു . ബഹറിൻ പ്രിൻസ് കേരളം സന്ദർശിച്ചതും ഇമ്മിണി വലിയ നിക്ഷേപം വരും എന്നൊക്കെ ശ്രീ ചാണ്ടിയും മാപ്രകളും ഒക്കെ ചേർന്ന് വലിയ പ്രചരണം നടത്തിയതും ഒക്കെ ഓർമയില്ലേ . അവസാനം ബഹറിനിൽ നിന്നുള്ള നിക്ഷേപം വന്നത് വലിയ ഒരു വട്ടപ്പൂജ്യം ! കുഞ്ഞാലികുട്ടി സാഹിബും കൂട്ടരും മുൻകൈ എടുത്ത്, മാറിവന്ന ഇടത്-വലത് സർക്കാറുകൾ ദീർഘകാലം എടുത്ത് നടപ്പാക്കിയ സ്മാർട്ട്‌ സിറ്റി പദ്ധതി വെറും ഒരു റിയൽ എസ്റ്റേറ്റ് പദ്ധതി മാത്രം ആയി ശുഷ്കിച്ചതും പ്രചരിപ്പിക്കപ്പെട്ടതിന്റെ പത്തിൽ ഒന്ന് തൊഴിൽ അവസരം ഒരുക്കാൻ പോലും ഇത് വരെ സാധിച്ചീട്ടില്ല എന്നതും നമ്മൾ കണ്ടു.




👉 മുഖ്യമന്ത്രി ആവുന്നതിനു മുമ്പേ തന്നെ ഗൾഫ് രാജ്യങ്ങളിൽ കൂടി പര്യടനം തന്നെ നടത്തിയ ആളാണ് ശ്രീ പിണറായി വിജയൻ. മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹം വീണ്ടും പല തവണ ഗൾഫിൽ എത്തി . എന്നീട്ട് നിക്ഷേപത്തിനായി സമീപിച്ചത് ദുബായിയെയും ഷാർജയെയും ഒക്കെ ആണ് . ഷാർജ ഭരണാധികാരിയെ കേരളത്തിൽ കൊണ്ട് വരികയും ചെയ്തു . ഇതിനെല്ലാം തുടർന്ന് ഏതെങ്കിലും നിക്ഷേപ നേട്ടം കേരളത്തിൽ ഉണ്ടായതായി അറിയുന്നവർ പറയണേ ? ഇല്ല എന്നതാണ് നമ്മ അറിവ്.

👉 ഗൾഫിലെ സാമാന്യ സ്ഥിതിവിവരങ്ങൾ അറിയുന്ന ഒരു സാധാരണ പ്രവാസിക്ക് പോലും മനസ്സിലാവുന്ന ലളിതമായ കാര്യമാണ് ഇപ്പറഞ്ഞ ബഹ്റിനും ഷാർജയും എന്തിന് ദുബായ് പോലും മറ്റ് രാജ്യങ്ങളിൽ പറയത്തക്ക നിക്ഷേപം നടത്താൻ തക്ക ശേഷിയുള്ളവയല്ല എന്നത് . പിന്നെ ആരാണ് നമ്മുടെ മുഖ്യമന്ത്രിമാരെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചത്?? വാസ്തവത്തിൽ, സൗദി അറേബ്യ , കുവൈറ്റ്, UAE യുടെ ഭാഗമായ അബുദാബി, ഖത്തർ തുടങ്ങിയ സർക്കാരുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൈവശം ആണ് വൻ തോതിലുള്ള നീക്കിയിരുപ്പ്ഫണ്ടുകളുള്ളതും അത് കൊണ്ട് തന്നെ നിക്ഷേപത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളതും. അവിടങ്ങളിലെ ഭരണാധികാരികളുമായി ഇടപഴകൽ നടത്തണം എന്ന് ഗൾഫിനെ അറിയുന്ന ആരും കേരളത്തിലെ ഭരണാധികാരികളെ ഉപദേശിക്കാൻ ഉണ്ടായില്ലേ ? അതോ ബഹ്റൈനിലും ഷാർജയിലും പോയി വളരെ എളുപ്പത്തിൽ അവരെ കേരളത്തിൽ കൊണ്ടുവന്നുകൊണ്ട് ഒരു കെട്ടുകാഴ്ച്ച നടത്തൽ മാത്ര മായിരുന്നോ ഉപദേശികളുടെ ലക്ഷ്യം ??

No comments: