Friday, January 26, 2024

K-Rail


 തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞാൽ അതൊരു ക്ളീഷേ ആവുമെങ്കിലും R.V.G സാറിന്റെ നിലപാട് കേട്ടപ്പോൾ അതാണ് തോന്നിയത്

കെ റെയിൽ പദ്ധതിയെക്കുറിച്ച് ഇടത് സഹയാത്രികനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റും ആയ R.V.Gമേനോന്റെ അഭിപ്രായം വസ്തുതാപരവും യാഥാർഥ്യ ബോധമുള്ളതും ആണ് എന്ന് പറയാതെ വയ്യ 👍👍
👉 സെമി സ്പീഡ് റെയിൽ അവശ്യം വേണമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത് പക്ഷേ നിലവിലുള്ള റെയിൽ ലൈനിനോട് ചേർന്ന് പുതിയ രണ്ട് ലൈനാണ് ഏറ്റവും അഭികാമ്യം .
👉 Silver Line പദ്ധതി ചെലവിനേക്കാൾ വളരെ കുറവ് മതി . സർക്കാർ ഖജനാവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഇപ്പോൾ വിഭാവനം ചെയ്യുന്ന Silver Line പദ്ധതി
R.V.G സാറിന്റെ വിലയേറിയ അഭിപ്രായം താഴെ ലിങ്കിൽ

===============
Syam Lal
ചെറിയ ബുദ്ധിയിലുദിച്ച കുറച്ചു സംശയങ്ങളാണ് സുഹൃത്തേ,
👉ഈ മൂന്നും നാലും വരി പാത എന്ന് പറയുമ്പോൾ നിലവിലെ 626 വളവുകളും നിവരുമോ ?
👉ഈ സമാന്തര പാതകൾക്ക് അധികമായി സ്ഥാലം എടുക്കേണ്ടതില്ലേ ?
👉റയിൽവേ ക്ക്‌ നിലവിലുള്ള 30m ബഫർ സോൺ അപ്പോഴും ബാധകമല്ലേ ?
👉നിലവിൽ സിറ്റിയിലൂടെ / ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടി കടന്നു പോകുന്ന റെയിൽവേ യുടെ ചേർന്ന് സ്ഥാലം എടുക്കുക എത്രമാത്രം എളുപ്പമാണ്? . അവിടെ കല്ല് പിഴുതെറിയൽ വേണ്ടിവരില്ലേ ?
👉കിഫ്ബിയിൽ നിന്നും പണമെടുക്കാൻ എത്ര % പലിശ വരും ?
👉ലോകം അതിവേഗം സഞ്ചരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പാതകളിലൂടെ എത്ര വേഗതയിൽ ട്രെയിൻ ഓടും ?
സംശയങ്ങൾ തുടരും .

Ravindran Cheenath 
Part-1👇
മുൻകാല വികസനവിരുദ്ധ നയസമീപനങ്ങളിൽ നിന്ന് മാറി കാലാനുസൃതമായ വികസന നയത്തിലേക്ക് ഇടതുപക്ഷവും അണികളും മാറുന്നു എന്നത് നല്ല കാര്യമാണ് ആദ്യമായി അതിനു അഭിനന്ദനം സഖാവേ 🤝
കമ്പ്യൂട്ടറിനെതിരെ മുതൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ വരെ പാർട്ടിയുടെ ഔപചാരിക തീരുമാനപ്രകാരം സമരം ചെയ്തവർ പിണറായിക്കാലം ആയപ്പോൾ വികസനമന്ത്രം ഉരുവിടുന്നവരായെങ്കിൽ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു 🙏🏻
പക്ഷെ ഇപ്പോഴും തുടരുന്ന ചില വൈരുദ്ധ്യങ്ങളെ കുറിച്ച് പറയാതെ പോകാനാവില്ല . ശ്രീ പിണറായി മുഖ്യമന്ത്രി ആയ ശേഷം ശ്രീമതി ഗീത ഗോപി നാഥ്
എന്ന സാമ്പത്തിക വിദഗ്ധയെ ഉപദേശക സംഘത്തിലേക്ക് എടുത്ത കാഴ്ച നാമെല്ലാവരും കണ്ടു . IMF-ലെ ഉന്നത ഉദ്യോഗസ്ഥ ആയിരിക്കലെ തന്നെയാണ് ശ്രീ പിണറായി അവരെ തനിക്ക് ഉപദേശങ്ങൾനൽകുന്ന ത്തിനായി ക്ഷണിച്ചു കൊണ്ടുവന്നത് .
1990-ൽ അന്നന്നേക്കുള്ള ക്രൂഡ് ഓയിൽ പോലുംവാങ്ങുന്നതിനുള്ള വിദേശ നാണ്യം ഇല്ലാതെ ഇന്ത്യ മഹാരാജ്യം പാപ്പരായ അവസ്ഥ ഓര്മയുണ്ടോ !! സോവിയറ്റുനാട് ശൈലിയിൽ രൂപപ്പെടുത്തിയ നെഹ്രുവിയൻ നയങ്ങളുമായി പോയി പോയി രാജ്യം എത്തിപ്പെട്ട അവസ്ഥ മറക്കാവോ ?? 67-ടൺ സ്വർണം വേൾഡ് ബാങ്കിൽ കൊണ്ടുപോയി പണയപ്പെടുത്തിയാണ് അടിയന്തിരമായി രണ്ടരബില്യൺ ഡോളർ അന്ന് തരപ്പെടുത്തിയത്.
പിന്നീട് ഭരണത്തിൽ വന്ന നരസിംഹറാവു സർക്കാരായിരുന്നു സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ ആരംഭിച്ചത് . IMF-ന്റെയും വേൾഡ് ബാങ്കിന്റെയും ഉപദേശവും മാർഗ്ഗനിർദ്ദേശങ്ങളും പ്രകാരം ആണ് സാമ്പത്തിക വിദഗ്‌ധൻ കൂടിയായ ശ്രീ മൻമോഹൻസിങ് എന്ന ധനമന്ത്രിയെ വച്ചുകൊണ്ടു ശ്രീ നരസിംഹറാവു നയവ്യതിയാനം പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും .
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മേനിപറച്ചിൽ ഉണ്ടായിരുന്നതല്ലാതെ തൊണ്ണൂറുകളുടെ തുടക്കം വരെ ലോകരാജ്യങ്ങളുടെ ഇടയിൽ ഒരു സാമ്പത്തിക ശക്തിയേ അല്ലാതിരുന്ന നമ്മുടെ രാജ്യം ഇന്ന് ഫോറിൻ റിസർവിൽ ലോകത്ത് അഞ്ചാമതാണ് ( 600 ബില്യൺ ഡോളർ ) . സാമ്പത്തിക ഉദാരവൽക്കരണനയങ്ങൾ തുടങ്ങിയതിൽ പിന്നെ ഫോറിൻ റിസർവിന്റെ ഗ്രാഫ് മേൽപ്പോട്ടായിരുന്നു എന്നുള്ളതാണ് വസ്തുത
ഇപ്പറഞ്ഞ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ കേരളത്തിൽ ഇടതുപക്ഷം നടത്തിയ സമരങ്ങൾക്ക് കയ്യും കണക്കുമില്ല . അന്ന് ഇടത് അനുഭാവിയായിരുന്ന ഈയുള്ളവൻ അടക്കം കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ മനുഷ്യച്ചങ്ങല പിടിക്കാൻ പോയത് ലേശം ജാള്യതയോടെ ഓർക്കുന്നുണ്ട് 😂 പറഞ്ഞുവരുന്നത് ഇപ്പോൾ മുഖ്യമന്ത്രി IMF ഉന്നത ഉദ്യാഗസ്ഥയെ തന്റെ ഉപദേശക ആക്കിയീട്ടും സാമ്പത്തിക ഉദാരവൽക്കരണ -ആഗോളവൽക്കരണ നയങ്ങൾ പാടെ തെറ്റായിരുന്നു എന്ന അറുപഴഞ്ചൻ ക്ളീഷേ മുദ്രാവാക്യം എന്തേ പാർട്ടി ഇതുവരെയും നിറുത്താത്തത് എന്ന സുവ്യക്തമായ ചോദ്യമാണ്🤔
കമ്മ്യൂണിസ്റ് ചട്ടക്കൂടിൽ നിലനിൽക്കേ തന്നെ ചൈന മുമ്പേ ഉദാരീകരണ ആഗോളീകരണ മാർഗത്തിലൂടെ മുന്നേറിവളരെയേറെ നേട്ടമുണ്ടാക്കിയതാണെന്ന വസ്തുത പോലും മറച്ചുവച്ചുകൊണ്ടാണ് ഇടത്പക്ഷവും അണികളും ഈ ക്ളീഷേ മുദ്രാവാക്യത്തെ ഇപ്പോഴും പിടിവിടാതിരിക്കുന്നത് എന്നതാണ് ഏറെ പരിതാപകരം 🤔
ഇനി നമ്മുടെ പ്രധാന ചർച്ചാ വിഷയത്തിലേക്ക് വരാം . നാലുമണിക്കൂർ കൊണ്ട് തിരുവന്തപുരത്ത് നിന്ന് കാസര്കോട്ടേക്കും തിരിച്ചും എത്താൻ സാധിക്കുക എന്നതാണല്ലോ ഇപ്പറഞ്ഞ റെയിൽ പ്രൊജക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് . നാലു വമ്പൻ എയർപോർട്ടുകൾ വരിയായി കിടക്കുന്നത് പുലര്കാലങ്ങളിൽ അന്താരാഷ്ട്രവിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ മാത്രമായുള്ളതാണ് എന്നാണോ കരുതിയിരിക്കുന്നത് ??
വികസിത രാജ്യങ്ങളിൽ പോലും അറുനൂറു കിലോമീറ്റർ ദൂരത്തിനുള്ളിൽ ഇങ്ങനെ നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ് . ഇപ്പോൾ നിലവിൽ തന്നയുള്ള ആ സൗകര്യം ഉപയോഗപ്പെടുത്തി വളരെ ചുരുങ്ങിയ ചിലവിൽ രണ്ടോ നാലോ വിമാനം വാങ്ങി ഷട്ടിൽ ട്രിപ്പ് നടത്തിയാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് തിരുവന്തപുരത്ത് നിന്നും കാസര്കോട്ടേക്കും തിരിച്ചും എത്താലോ.
ഇനി കൊച്ചിയിലും കോഴിക്കോടും ഇറങ്ങുന്ന രീതിയിൽ ആക്കിയാലും നാലുമണിക്കൂറേ മൊത്തം ദൂരത്തിനു എടുക്കൂ . നല്ല മിടുക്കന്മാരായ ടീമിനെ വച്ചാൽ ( KSRTC, KSEB തുടങ്ങിയ സ്ഥാപങ്ങളിലുള്ള താപ്പാനകളെ ഉൾപെടുത്താതിരുന്നാൽ മതി)
ഒരൊറ്റ വര്ഷം കൊണ്ട് ഫുൾ സ്വിങ്ങിൽ ആകാവുന്ന പ്രൊജക്റ്റ് ആണിത് . ഇതിന്റെ ഗുണങ്ങൾ ഒരൊറ്റ വളവും തിരിവും ഇല്ല😀 നോ ബഫർ സോൺ 😀 രണ്ടായിരം കോടിയോ മറ്റോ ഉണ്ടാക്കാൻ എന്തിനാണ് ജപ്പാൻ അല്ലെങ്കിൽ കിഫ്‌ബി ? നെടുമ്പാശേരി മാതൃകയിൽ ഒരു കമ്പനി ഉണ്ടാക്കിയാൽ ഒറ്റദിവസം കൊണ്ട് ഫണ്ട് സ്വരൂപിക്കാവുന്നതേ ഉള്ളൂ.
ഇനി, നിലവിലുള്ള റെയിൽ പാതയുടെ സമാന്തരമായി സ്പീഡ് ട്രാക്ക് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ നിലവിലുള്ള വളവുകൾ പരമാവധി തീർത്തു കൊണ്ട് തന്നെയാണ് . വളവു തീർക്കൽ, ആവശ്യമുള്ളിടങ്ങളിൽ മാത്രം വേണ്ടിവരുന്ന ഭൂമി ഏറ്റെടുക്കൽ , പുതിയ ബഫർ സോണുകൾ തൂങ്ങിയ കാര്യങ്ങൾ ഇപ്പോൾ സിൽവർ ലൈനിനു വേണ്ടിവരുന്നതിന്റെ നാലിലൊന്നിൽ താഴെയേ വരൂ എങ്കിൽ ഏതാണ് അഭികാമ്യം ?? അവിടെയും PUBLIC PRIVATE PARTNERSHIP (PPP ) മാതൃകയിൽ കമ്പനി രൂപീകരിച്ചാൽ കിഫ്‌ബി യും ജപ്പാനും ഇല്ലാതെ തന്നെ ബ്രോഡ് ഗേജിൽ സെമി സ്പീഡ് ട്രെയിൻ സാധ്യമാണ് . എന്തേ ഇക്കാര്യത്തിൽ ഒരു താരതമ്യ പഠനം സർക്കാർ നടത്താഞ്ഞത് ഇതുവരെ ??
ഇപ്പോൾ അറുപതിനായിരം കോടി എസ്റ്റിമേറ്റ് ഉള്ള സിൽവർ ലൈൻ പ്രോജക്ടിന് അഞ്ചാറു കൊല്ലം കൊല്ലം കൊണ്ട് പണി തീരുമ്പോൾ ഇരട്ടി തുക ആയേക്കാനുള്ള സാധ്യതയുണ്ട് . ഇപ്പോൾ തന്നെ മാസാമാസം ശമ്പളം കൊടുക്കാൻ കഷ്ടപ്പെടുന്ന സർക്കാരിന് ഇത് വൻ ബാധ്യതയാവും എന്ന് മനസ്സിലാക്കാൻ സാമാന്യ യുക്തി മാത്രം മതി Bro.

No comments: