Wednesday, October 31, 2012

ഫോര്‍മുല വണ്‍



ഇന്നത്തെപ്പോലെ വളരെ സുഭിക്ഷമായി  കിട്ടുന്ന 'റെഡിമേട് സ്നാക്ക്സ്' അല്ലായിരുന്നുവെങ്കിലും ഓരോ സീസൺ അനുസരിച്ഛ്   പലതരം നാടന്‍  വിഭവങ്ങളും   മിക്കവാറും വീടുകളിലും  ഉണ്ടാവുമായിരുന്നു അന്നൊക്കെ. വേനൽകാലത്ത്  ചക്ക, മാങ്ങ ഇത്യാതികള്‍ പ്രത്യേകിച്ച് സമയമൊന്നുമില്ലാതെ തന്നെ  ലഘുഭക്ഷണം ആക്കിയിരുന്നു പിള്ളേർസ്   . താരം No.1  അന്നും  കശിനണ്ടി തന്നെ . ചുട്ടതോ പച്ചക്ക് കീറിയതോ ( Expert Supervision must - അല്ലെങ്കില്‍ വിവരമറിയും അത്രതന്നെ ) അതുമല്ലെങ്കില്‍ 'ബാര്‍ട്ടര്‍'  സമ്പ്രദായപ്രകാരം പെട്ടി  കടകളില്‍  നിന്ന് കിട്ടുന്ന   മിട്ടായികളോ,     പെട്ടി-സൈക്കിളില്‍ കൊണ്ട് വരുന്ന   ഐസ്ഫ്രുട്ടോ ഒക്കെയായി പല മൂല്യ-വര്ദ്ധി സാധ്യതകളും കശിനണ്ടിക്ക്  മാത്രം സ്വന്തം !


ഇത്തരം  'സ്നാക്സ്‌' ആര്ഭാടങ്ങളൊക്കെ വേനലവധിക്കാലത്തേക്ക് ലിമിറ്റഡ്‌ ആയിരുന്നു എന്നതാണ് സത്യം. എന്നാല്‍ മറ്റുമാസങ്ങളിലോക്കെ സ്നാകസിന്റെ ലഭ്യതക്ക് ഒരു  കാത്തിരിപ്പൊക്കെ വേണ്ടി വരും . 
എന്തായാലും ദിവസേന സന്ധ്യക്ക് കരുവാപ്പടി’  സന്ദര്‍ശനം  കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ കൊണ്ടുവരുന്ന ഒരു കപ്പലണ്ടിപ്പൊതിയായിരുന്നു എക്കാലത്തെയും മിനിമം 'ഗാരണ്ടീഡ് സ്നാക്സ്‌'



അങ്ങിനെ കാലം നടന്നും ഇഴഞ്ഞും പോകവേ ഒരു പരീക്ഷക്കാലവും സ്റ്റഡിലീവും വന്നെത്തി . പഠനമൊക്കെ ഏകാന്തമായ  ഒരിടത്തായാല്‍ കൊള്ളാം എന്നൊക്കെ തോന്നിത്തുടങ്ങിയ പ്രായം . തട്ടുമുകളിലുള്ള ചെറിയ വരാന്തയില്‍ ചെന്നിരുന്നാല്‍ സംഗതി 'ബെസ്റ്റ്‌'.


തട്ടിന്‍പുറത്ത് പഠിപ്പൊക്കെ 'സ്മൂത്തായി' നീങ്ങുന്നടിനിടയില്‍ ഒരുദിവസം മരകോണി  ഇരിക്കുന്ന  ഇരുട്ടുനിറഞ്ഞ ചായിപ്പുമുരിയിലെ നെല്ലുപെട്ടിയില്‍ അച്ഛന്‍ എന്തോകൊണ്ടുവക്കുന്നതിന്‍റെ  'തട്ടുമുട്ടു' ശബ്ദം കേട്ടു. വില്പ്പനവില  കുറഞ്ഞ കായക്കുലകള്‍ ഇടക്കൊക്കെ കൊണ്ടുവച്ചു വീട്ടാവശ്യത്തിന് പഴുപ്പിച്ചെടുക്കുന്ന ഒരു  വിവിദോദേശ പെട്ടിയാണ് അത്‌. അങ്ങിനെ  അന്നത്തെ പഠനമൊക്കെകഴിഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ ഇരുട്ട് നിറഞ്ഞ ചായിപ്പിലെ പെട്ടിയില്‍ ഒരു സ്പര്ശന പരീക്ഷണ-നിരീക്ഷണം  നടത്താന്‍ നിര്ബ്ന്ധിതനായിപ്പോയി  ഞാന്‍  ! ഇരുട്ടിലെ അന്വേഷണം ആണെങ്കിലും ഒരുവിധം  പഴുക്കാന്‍   തുടങ്ങിയ ഒരു പഴം,   കൈ തിരിച്ചറിഞ്ഞു. അത്  പറിച്ചെടുത്ത് ശാപ്പിട്ടുകൊണ്ട്  'കദളിക്കുല ഒരെണ്ണം  പഴുക്കാന്‍' ആരംഭിചീട്ടുണ്ടെന്നു പെട്ടെന്ന് ഉറപ്പാക്കി .


മോണിംഗ് & ഈവനിംഗ് ഷിഫ്റ്റ്‌കളിലായി പഠനം തുടര്‍ന്നു. ചായിപ്പ്‌ വഴി കയറ്റവും ഇറക്കവും അടക്കം ടോട്ടല്‍ ട്രിപ്പ്‌ നാല്. ഓരോ ട്രിപ്പിലും ഓരോ പഴം  മാത്രം വീതം ഒരു 'സിമ്പിള്‍ സ്നാക്സ്‌' ! ഈ മര്യാദ കാത്തുസുക്ഷിക്കാനാവാതെ ഏതെങ്കിലും കഠിന-പഠനധ്വാന ദിവസങ്ങളില്‍ ട്രിപ്പോന്നിന് ഒരു പഴത്തിനു  പകരം രണ്ടെണ്ണം അകത്താക്കിയിരുന്നില്ല  എന്ന്  ഞാന്‍  ഉറപ്പിച്ചുപറയുന്നില്ലതാനും !!  (Note the point )

സുമാര്‍ ഒരാഴ്ച്ച കഴിഞ്ഞൊരു ദിവസം ഉച്ചതിരിഞ്ഞ് അപ്രതീക്ഷിതമായി ഒരു 'ഗസ്റ്റ്' വന്നു. സ്നേഹാന്വേഷണങ്ങള്ക്ക് ശേഷം ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയ അമ്മയോട് അച്ചന്‍ പറഞ്ഞു ചായിപ്പിലെ പെട്ടിയില്‍ ഒരാഴ്ച്ച മുമ്പ് ഒരു കായക്കുല കൊണ്ടുവച്ചീടുണ്ട് ,നല്ലപാകമായിരിക്കും ഇപ്പോള്‍” . അടുക്കളയില്‍ കൊക്കുവടയോ മിക്സരോ ഒന്നുംതന്നെ സ്റ്റോക്ക്‌ ഇല്ലാതിരുന്നതിനാല്‍  പെട്ടിയിലെ ഒരുകുല പഴത്തിന്റെ വിവരം വളരെ സന്തോഷത്തോടെ ആണ് അമ്മ കേട്ടത്.

ഒര് ടോര്ച്ച് എടുത്ത്പഴക്കുല എടുക്കാനായി അമ്മ  എന്നെ തന്നെ  പറഞ്ഞുവിട്ടു .   ചായിപ്പിലെത്തി പെട്ടിതുറന്നു പ്രസ്തുത കുല പുറത്തേക്ക്‌ എടുത്തു. സംഗതിയുടെ യഥാർത്ഥ  ഗൌരവം അപ്പോളാണ് എനിക്കും പിടികിട്ടിയത് . നാലഞ്ചു മാണിക്കായ ഒഴികെ ഭാക്കിയെല്ലാം 'ക്ലീന്‍ ക്ലീന്‍' . അടുക്കളയില്‍ പഴക്കുലയുടെ വരവും പ്രതീക്ഷിച്ച്‌ നില്ക്കു ന്ന അമ്മയോട് ഞാന്‍ എന്തു പറയും . എന്‍റെ   ധര്‍മസങ്ങടത്തിന്‍റെ  തീവ്രത ആരറിയാന്‍ !!!

കടുത്ത ചമ്മലും സങ്കടവും ചെറുചിരിയുംഅടക്കം നവരസങ്ങള്‍ എല്ലാം കലര്ന്ന് ഒരു പ്രത്യേകഭാവത്തില്‍ കാര്യം അമ്മയോട് ഒരുവിധം പറഞ്ഞു ഫലിപ്പിച്ചു. ചമ്മല്‍ സഹിക്കാതെ ഇപ്പൊ വരാംഎന്നു പറഞ്ഞു ഒരു  'നമ്പര്‍' കാട്ടി പത്തു മിനിറ്റു നേരത്തേക്ക്‌ രംഗത്ത്നിന്ന് സ്കൂട്ടായി മാറി നില്ക്കു കയും ചെയ്തു .

എന്തായാലും  , സംഭവം വെളിവായ നേരത്ത്
ഒരു ഗസ്റ്റ്‌ സാനിധ്യമുണ്ടായിരുന്നതു കൊണ്ട് ഉടന്‍ പ്രതികരണത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു കയ്യ് സഹായം ആയി.. എന്നാല്‍  പിന്നീട് ഒന്നു രണ്ടു തവണ വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍. 'സ്റ്റഡി  ട്രിപ്പ്‌ ഒന്നിന് പഴം ഒന്നു വച്ച് ഒരു 'സിമ്പിള്‍ സ്നാക്സ്‌' മാത്രം" എന്ന 'ഫോര്‍മുല വണ്‍' വാദത്തിലായിരുന്നു ഞാന്‍ ഉറച്ചു നിന്നത്  . അത്യന്തികമായി സംഭവത്തിന്റെ പ്രചോദനം  പഠനം പ്രോല്സാ ഹിപ്പിക്കാനായിരുന്നു  എന്ന സത്യം വീട്ടുകാര്‍ അംഗീകരിച്ചതു കൊണ്ടായിരിക്കണം 'ഒരു കുല പഴം ഒറ്റക്ക് തിന്ന ആക്രാന്തപദ്ധതി' എന്ന കുപ്രസിദ്ധി വീട്ടിനുള്ളിലെങ്കിലും എനിക്ക് കിട്ടാതെ പോയത് !

വിശദാംശങ്ങള്‍:
കാമ്പില്ലാത്ത കുഞ്ഞുകായ = മാണിക്കായ
കരുവാപ്പടി = മണ്ണംപേട്ടയിലെ ഒരു 'Suburban Junction


5 comments:

Preethy susan sam said...

porattangane poratte. ithuvallathum aa mugham nokkiyal parayumo?

Yatheesh Karayil said...

ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റതെത്തു വാന്‍ മോഹം..... ഇന്നത്തെ ബാല്യങ്ങങ്ങള്‍ ക്യു ഒരിക്യലും കിട്ടാത്ത മദുര കരമായ പഴയ ബാല്യകാല ഓര്‍മ്മകള്‍.... അതിടെ തന്മയിഭാവത്തോട് തയ്യാറാകിയ, രവി ചേട്ടാ വളരെ വളരെ നന്നായിട്ടുണ്ട്. എന്റെ എല്ലാവിധ അഭിനദനഗളും.....

ajith said...

ഹഹ..
പഴവും പഠിപ്പും ഉഷാറായി നടന്നു അല്ലേ?

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ നന്നായി എഴുതി ....
ഒരു അഭിപ്രായം .... 'തലക്കെട്ടിലെ ഫോട്ടോ അല്‍പ്പം ചെറുതാക്കി നല്കിക്കൂടെ '

രവീൻ said...

@ Ajith,

അതെ അജിയേട്ട. പക്ഷേ കുല കാലിയായിപ്പോയത് ചായിപ്പുമുറിയിലെ ഇരുട്ടില്‍ മനസ്സിലായിരുന്നില്ല.

@ Nidheesh,

നന്ദി നിധീഷ്. ഫോട്ടോ വലിപ്പം കുറയ്ക്കാനായി ശ്രമിച്ച് ശരിയാവാത്തതിനാല്‍ ആ ഫോട്ടോ അങ്ങെടുത്ത് മാറ്റി .